Videos
ചേര അപകടകാരിയാണോ? ചേര കടിച്ചാല്‍ എന്തു ചെയ്യണം?
കര്‍ഷകന്റെ മിത്രം എന്ന് അറിയപ്പെടുന്ന ചേര അപകടകാരിയാണോ? ചേര കടിച്ചാല്‍ ചികിത്സ തേടേണ്ടതുണ്ടോ? കിണറ്റിൽ പാമ്പ് വീണാൽ പാമ്പിൻ വിഷം വെള്ളത്തിൽ കലരുമോ? അത് കുടിക്കുന്നത് അപകടകരമാണോ? കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കാന്‍ സാധിക്കുമോ? ടൈല്‍സ് ഇട്ട പ്രതലത്തില്‍ പാമ്പിന് കയറാന്‍ സാധിക്കുമോ? പാമ്പ് കടിച്ചാല്‍ അത്താഴം മുടക്കണോ? പാമ്പുകടിയേറ്റവര്‍ ഉറങ്ങരുതെന്ന് പറയാന്‍ കാരണം എന്താണ്? കടല്‍ പാമ്പുകള്‍ അടക്കമുള്ള വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകള്‍ അപകടകാരികളല്ലേ? സര്‍പ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീനിവാസ് പി. കമ്മത്തും സര്‍പ്പ വോളന്റിയര്‍ മനോജ് വീരകുമാറും സംസാരിക്കുന്നു.