
മഞ്ഞപ്പിത്തം വന്നവര്‍ക്ക് ഭക്ഷണത്തില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ പലരും ഏര്‍പ്പെടുത്താറുണ്ട്. മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നും നന്നായി വേവിച്ച വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നുമൊക്കെയാണ് നിര്‍ദേശങ്ങള്‍ വരിക. നാട്ടറിവുകളാണ് പലരും പങ്കുവെക്കുന്നത്. നാട്ടു ചികിത്സകരും ചില ഡോക്ടര്‍മാരും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ പിന്നിലല്ല. എന്താണ് ഇത്തരം പഥ്യങ്ങളുടെ ശാസ്ത്രീയ അടിത്തറ? ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. പോള്‍ ടി. ജോയ്സ് വിശദീകരിക്കുന്നു.