പണം കായ്ക്കും മരത്തിലെ ജയ് ഷായുടെ കളികള്‍

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലേക്ക് ബിസിസിഐ തലവനും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജയ് ഷാ ഐസിസിയിലേക്ക് പോകുമ്പോള്‍ ബിസിസിഐ തലപ്പത്തേക്ക് വരുന്നത് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്‌ലി. കുടുംബവാഴ്ചയാണോ ഇവിടെ നടക്കുന്നതെന്ന ചോദ്യം എവിടെയും ചര്‍ച്ചയാകുന്നില്ല. അതേസമയം കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണ് നടക്കുന്നതെന്ന ആരോപണം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് ബിജെപിയാണെന്നതാണ് വസ്തുത. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയ കലര്‍ത്തുന്നതു കൂടാതെ അവിടേക്ക് നെപ്പോട്ടിസവും കൂടി കൊണ്ടുവരാന്‍ ശ്രമിക്കുകയാണോ ബിജെപി?

logo
The Cue
www.thecue.in