ഒപ്പമെങ്കില്‍ പുണ്യവാളന്‍മാരും മതേതരവാദികളും, എതിര്‍ത്താല്‍ അഴിമതി വീരന്മാരും വര്‍ഗീയവാദികളും ; ഇടതുമുന്നണിയെ പരിഹസിച്ച് വി.ഡി സതീശന്‍

കൂടെ നിന്നാല്‍ പുണ്യവാളന്‍മാരും മതേതരവാദികളും, എതിര്‍ത്താല്‍ അഴിമതി വീരന്മാരും വര്‍ഗീയവാദികളും എന്നതാണ് സിപിഎം നിലപാടെന്ന് വി.ഡി സതീശന്‍ എംഎല്‍എ. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫീസില്‍ പോയി നേരിട്ട് നേതാക്കളുമായി സംസാരിച്ചവരാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടി യുഡിഎഫിന് പിന്‍തുണ നല്‍കുമ്പോള്‍ അവര്‍ വര്‍ഗീയവാദികളായി. കെ എം മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്ന് ആരോപിച്ചവരുടെ അടുത്തേക്കാണ് ജോസ് കെ മാണി പോയത്. ആ മെഷീന്‍ ജോസ് കെ മാണി എകെജി സെന്ററില്‍ കൊടുത്തിട്ടുണ്ടാകുമെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

Congress Leader VD Satheesan Slams Left Govt And CPM.

Related Stories

No stories found.
logo
The Cue
www.thecue.in