എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അത്ര നിസ്സാരമാണോ?

എഡിജിപി എം.ആര്‍.അജിത്തകുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. എഡിജിപിയുടെ ഈ കൂടിക്കാഴ്ചകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം മുതിര്‍ന്ന നേതാക്കള്‍ ഗൗരവം കാണുന്നില്ല. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ ഇടതുപക്ഷം പ്രഖ്യാപിത ശത്രുവായി കാണുന്ന സംഘടനയുടെ നേതാവിനെ രഹസ്യമായി സന്ദര്‍ശിച്ചതിനെ എന്തുകൊണ്ടാണ് ഗൗരവമായി കാണാത്തത്? സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടി.പി.സെന്‍കുമാറിന്റെയും ജേക്കബ് തോമസിന്റെയും പാതലിയാണോ നീങ്ങുന്നത്? മറുപടി പറയാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

Related Stories

No stories found.
logo
The Cue
www.thecue.in