തൃശൂരില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണും; കന്യാസ്ത്രീകളുട അറസ്റ്റില്‍ ഫാ. അജി പുതിയപറമ്പില്‍ | WATCH

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കുന്നില്ലെന്നും തൃശൂരിലെ വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണുമെന്നും സാമൂഹ്യ നിരീക്ഷകന്‍ ഫാ.അജി പുതിയപറമ്പില്‍. കേരളത്തില്‍ ഭരണം പിടിക്കുന്നതിനായി ബിജെപി ക്രിസ്ത്യാനികളെ ഉപകരണമാക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ കത്തോലിക്കാ സഭയുടെ ധാര്‍മ്മിക ശക്തിക്ക് അപചയം സംഭവിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന വളരെ ദുര്‍ബലമായിരുന്നു. രാഷ്ട്രീയ നിലപാടുകളില്‍ സഭയ്ക്ക് എന്നും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ദ ക്യു അഭിമുഖത്തില്‍ ഫാ. അജി പുതിയപറമ്പില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in