
ഇന്ത്യയില്‍ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും മര്‍മ്മപ്രധാനമായി എടുക്കേണ്ട ഒരു സംഗതി കാസ്റ്റ് ആണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. മനുഷ്യസത്തയെ പരിപൂര്‍ണ്ണമായി റദ്ദ് ചെയ്യുന്ന അടിമത്തം എന്ന ചരിത്ര യാഥാര്‍ത്ഥ്യം നമ്മുടെ ചരിത്ര രചനകളില്‍ പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ടാണ്? ഉന്നതകുലജാതനാണെന്ന് പറയുമ്പോള്‍ അധമകുലജാതര്‍ ഇവിടെയുണ്ടെന്ന അര്‍ത്ഥം കൂടിയുണ്ട് അതിന്. അതാണ് യഥാര്‍ത്ഥ ജാതിവാദം. സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.