മക്കളുടെ കുറ്റം ഏറ്റെടുത്ത് ജയിലിലെത്തുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്; Watch Santhosh Sukumran Interview

മക്കളുടെ കുറ്റം ഏറ്റെടുത്ത് ജയിലില്‍ എത്തുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അവര്‍ പറയുന്ന കഥകളിലൂടെയും മറ്റും മനസിലാക്കിയെടുത്തതാണ്. ഇവര്‍ കോടതികളില്‍ കുറ്റം സമ്മതിച്ച് എത്തുന്നവരാണ്. രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പലരും യഥാര്‍ത്ഥ കുറ്റവാളികളല്ലെന്ന് തോന്നിയിട്ടുണ്ട്. കിരീടത്തിലെ സേതുമാധവനെപ്പോലെ സാഹചര്യം കൊണ്ട് കുറ്റവാളികളാക്കപ്പെട്ട് ശിക്ഷയനുഭവിക്കുന്നവരെയും കണ്ടിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍, കുറ്റകൃത്യം നടന്ന സ്ഥലത്ത് അവര്‍ അവിടെയെത്തിയില്ലായിരുന്നെങ്കില്‍, ആ ആയുധം കയ്യില്‍ കിട്ടിയില്ലായിരുന്നെങ്കില്‍ എന്ന് തോന്നുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ നമ്മുടെ ജയിലുകള്‍ ഏറെ മാറിയിട്ടുണ്ട്, അത് ഇനിയും മാറണം. കേരളത്തിലെ ജയിലുകളെക്കുറിച്ച് മുന്‍ ജയില്‍ ഡിഐജി സന്തോഷ് സുകുമാരന്‍ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in