ജാമിയയില്‍ പൊളിയുന്ന സംഘപരിവാര്‍ നുണകള്‍ 

ഡല്‍ഹി ജാമിയ മിലിയ കാമ്പസില്‍ പൊലീസ് അഴിച്ചു വിട്ട അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നത് ഒരുകെട്ട് വ്യാജവാദങ്ങള്‍ പൊളിച്ചുകൊണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതിന്റെ ഭാഗമായിരുന്നു ലൈബ്രറിയിലെ റീഡിങ് റൂമില്‍ നടന്ന അക്രമവും. സംഭവത്തിന് ശേഷം ലൈബ്രറിയില്‍ പ്രവേശിച്ചിട്ടേയില്ലെന്നും അക്രമം നടത്തിയിട്ടില്ലെന്നുമാണ് ഡല്‍ഹി പൊലീസ് അവകാശപ്പെട്ടത്. പൊലീസിനെ സംരക്ഷിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in