വീട്ടിൽ വെച്ച് പ്രസവം നടത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയാൽ അംഗീകരിക്കുമോ?

വീട്ടിൽ വെച്ച് പ്രസവം നടത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയാൽ അംഗീകരിക്കുമോ?
Published on

വീട്ടിൽ വെച്ച് പ്രസവം നടത്തിയെന്ന പേരിൽ തദ്ദേശസ്ഥാപനം ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി കോഴിക്കോട്ടെ ഒരു കുടുംബം മനുഷ്യാവകാശ കമ്മീഷന് മുമ്പിൽ പരാതി നൽകിയ സാഹചര്യത്തിൽ കുഞ്ഞിന്റെ ജനനസ്ഥലവും ജനന സർട്ടിഫിക്കറ്റും തമ്മിലുള്ള ബന്ധവും അതിന്റെ നിയമസാധ്യതകളും വീണ്ടും ചർച്ചയായിരിക്കുകയാണ്.

ജനന സർട്ടിഫിക്കറ്റിന്റെ നിയമവശം ഇങ്ങനെ

2022 ൽ ചേരാനെല്ലൂരിൽ വീട്ടിൽ വെച്ച് പ്രസവമെടുത്ത കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനം നിഷേധിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നാണ് കാരണം പറഞ്ഞത്. തദ്ദേശസ്ഥാപന അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ പരിശോധനയിൽ കുട്ടിയ്ക്ക് കത്തീഡ്രൽ, ബാപ്റ്റിസം സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ ജനനം റിപ്പോർട്ട് ചെയ്യാൻ രക്ഷതാക്കൾക്ക് ഉള്ള അതെ ഉത്തരവാദിത്തം രജിസ്‌ട്രേഷൻ ചെയ്തുകൊടുക്കാൻ ചുമതലപ്പെട്ട അധികൃതർക്കും ഉണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മതിയായ കാരണമില്ലാതെ രജിസ്‌ട്രേഷൻ നടപടികൾ വൈകിപ്പിക്കുന്നത് കുറ്റകരമാണെന്നും കോടതി ഓർമ്മിപ്പിച്ചു. എത്രയും വേഗത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.

വീട്ടിൽ വെച്ച് പ്രസവം നടത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയാൽ അംഗീകരിക്കുമോ?
അസ്വസ്ഥമാക്കപ്പെടുന്ന കൗമാരം: കേള്‍ക്കാത്ത നിലവിളികള്‍

ഒരു കുട്ടിയുടെ ജനനം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന നിയമമാണ് രജിസ്‌ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് ആക്ട്. ഇതനുസരിച്ച് കുട്ടി ജനിക്കുന്ന സ്ഥലത്തെ മുതിർന്ന ആൾ ജനനവിവരം ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ റിപ്പോർട്ട് ചെയ്യണം എന്നാണ് നിയമം. വീട്, വാഹനം എന്നിങ്ങനെ എവിടെ വെച്ച് ജനിച്ചാലും ജനന സർട്ടിഫിക്കറ്റ് എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് ആക്ടിൽ കൃത്യമായി പറയുന്നുണ്ട്. ഓണലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജനന സ്ഥലം രേഖപ്പെടുത്താൻ പ്രത്യേക കോളമുണ്ട്. അതിൽ ഒരു ഓപ്‌ഷൻ വീട് എന്നും രണ്ടാമത്തേത് മറ്റുള്ളവ എന്നുമാണ്. വീട്ടിൽ ജനിച്ച കുട്ടിക്ക് എല്ലാ വിധേനയും ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള നിയമസാധ്യത നിലനിൽക്കെ അത് നിഷേധിക്കുന്നത് കുറ്റകരമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in