ദുബായ് മുനിസിപ്പാലിറ്റി ഫീസുകളും പിഴകളും ഇനി ലുലു എക്സ്ചേഞ്ച് വഴി അടയ്ക്കാം

ദുബായ്  മുനിസിപ്പാലിറ്റി ഫീസുകളും പിഴകളും ഇനി ലുലു എക്സ്ചേഞ്ച് വഴി അടയ്ക്കാം
Published on

ദുബായ് മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഇനി ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി അടയ്ക്കാം. ഇതു സംബന്ധിച്ച കരാറില്‍ ദുബായ് മുനിസിപ്പാലിറ്റിയും ലുലു എക്സ്ചേഞ്ചും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു.

യു എ ഇയിലുടനീളം പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്‍റെ ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്‌മെന്‍റുകള്‍ നടത്തുന്നതിനായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും അടുത്തുള്ള ശാഖകൾ സന്ദർശിച്ച് മുനിസിപ്പാലിറ്റി സേവന ഫീസുകളും പിഴകളും പണമായോ ചെക്കായോ എളുപ്പത്തിൽ അടയ്ക്കാം. ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് സി.ഇ.ഒ സയ്യിദ് ഇസ്മായിൽ അൽ ഹാഷിമിയും ലുലു എക്സ്ചേഞ്ച് യുഎഇ സി.ഇ.ഒ തമ്പി സുദർശനനും കരാറിൽ ഒപ്പുവെച്ചു.

ഈ സഹകരണത്തിലൂടെ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും പേയ്‌മെന്‍റ് നടപടികൾ ലളിതവും തടസ്സരഹിതവുമായി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം. രാജ്യത്തുടനീളം 145-ലധികം ശാഖകളുള്ള ലുലു എക്സ്ചേഞ്ച് വഴി സേവനങ്ങൾ ലഭ്യമാകുന്നത് ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in