തിയറ്ററുകളില്‍ നായാട്ട് തുടങ്ങുന്നു, ത്രില്ലര്‍ ട്രാക്കിലേക്ക് വഴിയിട്ട് 'എട്ടുകാലേ പിമ്പിരിയാം അപ്പലാളേ'

Appalaale Video Song Nayattu Movie
Appalaale Video Song Nayattu MovieAppalaale Video Song Nayattu Movie

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ നായാട്ടിലെ 'എട്ടുകാലേ പിമ്പിരിയാം അപ്പലാളേ' സമീപകാലത്ത് പുറത്തുവന്ന മികച്ച ഗാനങ്ങളിലൊന്നാണ്. അന്‍വര്‍ അലിയുടെ രചനയില്‍ വിഷ്ണു വിജയ് ഈണമൊരുക്കി മധുവന്തി ആലപിച്ച ഗാനത്തിന്റെ വീഡിയോ വേര്‍ഷന്‍ പുറത്തുവന്നു. ഏപ്രില്‍ എട്ടിനാണ് റിലീസ്.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പ്രവീണ്‍ മൈക്കിള്‍, നിമിഷ സജയന്‍ അവതരിപ്പിക്കുന്ന സുനിത, ജോജു ജോര്‍ജജിന്റെ മണിയന്‍ എന്നീ പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് ഗാനരംഗം. ഒരു കല്യാണവീട്ടിലേക്ക് ജോജുവും കുഞ്ചാക്കോ ബോബനും എത്തുമ്പോള്‍ പശ്ചാത്തലമായാണ് ഗാനം. ജോസഫ് എന്ന ത്രില്ലറിന് ശേഷം ഷാഹി കബീര്‍ തിരക്കഥയെഴുതിയ ചിത്രമാണ് നായാട്ട്.

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ.. അക്കാനി മോട്ടിച്ച പെണ്ടാട്ട്യെ പണ്ട് ഓളെ ചോവൻ വാക്കത്തി കൊണ്ട് ചന്നംപിന്നം വെട്ട്യേടീ കായലന്ന് ചോന്നേടീ
Appalaale Video Song Nayattu Movie
എടി വെള്ളിനിലാ കള്ള്‌കൊടങ്കട്ടവളേ, നായാട്ട് ത്രില്ലിംഗ് മൂഡിലേക്ക് 'അപ്പലാളേ'

ചോദിച്ചുവാങ്ങിയ വേഷമാണ് നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് ഈ കുഞ്ചാക്കോ ബോബനെയല്ല വേണ്ടതെന്നാണ്. അങ്ങനെ മാര്‍ട്ടിന്റെ നിര്‍ദ്ദേശമനുസരിച്ച് കഥാപാത്രത്തിനായുളള പരിശ്രമങ്ങള്‍ തുടങ്ങിയെന്നും കുഞ്ചാക്കോ ബോബന്‍

Appalaale Video Song Nayattu Movie
'നായാട്ട് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം'; പൃഥ്വിരാജ്

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സംവിധായകന്‍ രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നല്‍കുന്ന ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Appalaale Video Song Nayattu Movie
ചെറിയൊരു പ്രശ്‌നൂണ്ട് തിര്‍ത്തിട്ട് വന്നോളാം, ഗംഭീര ട്രെയിലറുമായി 'നായാട്ട്'

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. അഗ്‌നിവേശ് രഞ്ജിത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന്‍ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും . മേക്കപ്പ് റോണക്‌സ് സേവിയര്‍. ഓള്‍ഡ് മങ്ക്‌സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ്.

ഗാനരചന- അന്‍വര്‍ അലി

സംഗീതം -വിഷ്ണു വിജയ്

ആലാപനം- മധുവന്തി നാരായണന്‍

---

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ

എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ..

അക്കാനി മോട്ടിച്ച പെണ്ടാട്ട്യെ പണ്ട്

ഓളെ ചോവൻ വാക്കത്തി കൊണ്ട്

ചന്നംപിന്നം വെട്ട്യേടീ

കായലന്ന് ചോന്നേടീ

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ

എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ

ചെത്താനും തെങ്ങുമ്മേ കേറുമ്പോഴുണ്ടേ

മണ്ടേല് നിലാവതേയൊള്ളേ

വാക്കത്തി വെട്ടിത്തെളങ്ങണ്

മുറ്റത്ത് ചോത്തി ചിരിക്കണൊണ്ടേ

പെണ്ണൊന്നും നോക്കീല

പലതായിട്ടരിഞ്ഞേ

കുലവാളിഞ്ചീര് തേയുംവരേ

അപ്പലാളേ എന്റപ്പലാളേ

പിമ്പിരിയെട്ടുകാലുള്ളോളേ

കുടിയെടീ ചിരിയെടീ

വയറെളകേ തലതിരിയേ

മടമടെ നീ ഒഴികരളേ

കൊടങ്കണക്കേ കുടി കരളേ

തൂ നിലാവിൻ കള്ള്..

വാക്കത്തി വെട്ടിത്തെളങ്ങണ്

സൊപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ

ചോവൻ തന്റെ ചോത്ത്യെപ്പോലെ

ഞാനും നിന്നെ കൊത്ത്യര്യഞ്ഞോട്ട്യേട്യേ

വഴുവഴേ ഇഴയെടീ

നടവഴിയിൽ തിരുനടയിൽ

പഴങ്കോട കവിട്ടെടിയേ

പുളിമോര് ചെലുത്തെടിയേ

ആവിയാട്ട് കള്ള്..

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ

എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ..

അക്കാനി മോട്ടിച്ച പെണ്ടാട്ട്യെ പണ്ട്

ഓളെ ചോവൻ വാക്കത്തി കൊണ്ട്

ചന്നംപിന്നം വെട്ട്യേടീ

കായലന്ന് ചോന്നേടീ

വാക്കത്തി വെട്ടിത്തെളങ്ങണ്

സൊപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ

Summary

Appalaale Video Song Nayattu Movie Kunchacko Boban Martin Prakkat

Related Stories

No stories found.
logo
The Cue
www.thecue.in