ചെറിയൊരു പ്രശ്‌നൂണ്ട് തിര്‍ത്തിട്ട് വന്നോളാം, ഗംഭീര ട്രെയിലറുമായി 'നായാട്ട്'

ചെറിയൊരു പ്രശ്‌നൂണ്ട് തിര്‍ത്തിട്ട് വന്നോളാം, ഗംഭീര ട്രെയിലറുമായി 'നായാട്ട്'

2021ലെ പ്രധാന റിലീസുകളിലൊന്നായ 'നായാട്ട്' ട്രെയിലര്‍ പുറത്തുവന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്നു. സര്‍വൈവല്‍ ത്രില്ലറാണ് നായാട്ട് എന്ന സൂചന നല്‍കുന്ന ഉദ്വേഗഭരിത രംഗങ്ങള്‍ നിറച്ചാണ് ട്രെയിലര്‍. ചിത്രം ഏപ്രില്‍ 8ന് തിയ്യറ്ററുകളില്‍ എത്തും.

ജോസഫ് എന്ന ത്രില്ലറൊരുക്കിയ ഷാഹി കബീറാണ് രചന. പൊലീസ് ഉദ്യോഗസ്ഥരുടെ റോളിലാണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും എന്ന സച്ചി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമക്ക് ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രവുമാണ് നായാട്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനുമാണ്. അഗ്നിവേശ് രഞ്ജിത് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും ബിനീഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറും.

അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന്‍ അടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവിയര്‍. ഓള്‍ഡ് മോങ്ക്‌സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ് കൈകാര്യം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in