ജീവിതത്തിലെന്നും കടപ്പാട്, സിനിമ ചെയ്യാന്‍ പ്രചോദനം ആ സിനിമകള്‍: ബിജോയ് നമ്പ്യാര്‍

ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ സംവിധാനം ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രമൊരുക്കിയാണ് ബിജോയ് നമ്പ്യാര്‍ ചലച്ചിത്ര ജീവിതം തുടങ്ങിയത്. മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാണ് ചലച്ചിത്രമോഹം ഉണ്ടായതെന്ന് ബിജോയ് നമ്പ്യാര്‍ ദ ക്യുവിനോട്. മോഹന്‍ലാല്‍ സിനിമകളുടെ റിലീസില്‍ വീട്ടിലെ ആഘോഷമാണ്. ബോംബെയില്‍ ആയതിനാല്‍ സിനിമയുടെ കാസറ്റ് കിട്ടാന്‍ വലിയ കാത്തിരിപ്പുണ്ടായിരുന്നു. മോഹന്‍ലാല്‍ മികച്ച അഞ്ച് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എനിക്ക് കഴിയില്ല. കാരണം മികച്ചതെന്ന് പറയാവുന്ന സിനിമകള്‍ അതിലുമെത്രയോ ആണ്.

logo
The Cue
www.thecue.in