മമ്മൂക്ക മ്യൂസിക് ഇല്ലാതെ തന്നെ സ്‌ക്രീനില്‍ ഭയങ്കര രസമാണ് ; ഒരുപാട് ഡീറ്റൈല്‍ഡാണെന്ന് സുഷിന്‍ ശ്യാം

മമ്മൂക്ക മ്യൂസിക് ഇല്ലാതെ തന്നെ സ്‌ക്രീനില്‍ ഭയങ്കര രസമാണ് ; ഒരുപാട് ഡീറ്റൈല്‍ഡാണെന്ന് സുഷിന്‍ ശ്യാം

അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ്വം' തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ മൈക്കിളെന്ന മമ്മൂട്ടി കഥാപാത്രത്തെ പ്രേക്ഷകര്‍ ആഘോഷമാക്കുന്നതിന് പിന്നില്‍ സുഷിന്‍ ശ്യാം എന്ന സംഗീത സംവിധായകന്റെ പേര് എടുത്ത് പറയേണ്ടതാണ്. മമ്മൂട്ടിയുടെ അഭിനയത്തില്‍ ഒരുപാട് ഡീറ്റൈലിംഗ് ഉള്ളതുകൊണ്ട് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഇല്ലാതെ തന്നെ സ്‌ക്രീനില്‍ കാണാന്‍ രസമാണെന്ന് സുഷിന്‍ പറയുന്നു. 'ദ ക്യു' അഭിമുഖത്തിലായിരുന്നു സുഷിന്റെ പ്രതികരണം.

മമ്മൂക്കയുടെ പ്രത്യേകത എന്തെന്നാല്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടിരിക്കാന്‍ നല്ല രസമാണ്. പശ്ചാത്തല സംഗീതമില്ലാതെ ഒരു സീന്‍ കണ്ടിരിക്കുവാണെങ്കിലും അതില്‍ ഒരുപാട് ഡീറ്റെയില്‍സ് ഉണ്ട്. ഇത് മ്യൂസിക്കലി ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ ഭയങ്കര രസമായിട്ടു വരും. അങ്ങനെയുള്ള നല്ല ആക്ടേര്‍സ് ഇതിനുള്ളിലേക്ക് വരുമ്പോള്‍ സ്‌കോര്‍ ചെയ്യാന്‍ രസമാണ്.

സുഷിൻ ശ്യാം

സുഷിന്‍ തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത്. പുറത്ത് വന്ന രണ്ട് ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കും യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു.

മമ്മൂക്ക മ്യൂസിക് ഇല്ലാതെ തന്നെ സ്‌ക്രീനില്‍ ഭയങ്കര രസമാണ് ; ഒരുപാട് ഡീറ്റൈല്‍ഡാണെന്ന് സുഷിന്‍ ശ്യാം
ലൂസിഫറിനെ പിന്നിലാക്കി ഭീഷ്മപര്‍വം, നാല് ദിവസം കൊണ്ട് 8 കോടിക്കടുത്ത് ഷെയര്‍ നേടിയെന്ന് ഫിയോക്

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in