കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്
Published on

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ “പരിപാടി”യുടെ പ്രഖ്യാപനം നടന്നു. 2018, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം ശ്രീ വേണു കുന്നപ്പിള്ളി കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രമാണിത്.

നടൻ ജോജു ജോർജ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നൂറോളം പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്നതോടൊപ്പം, കഴിഞ്ഞ മൂന്ന് മാസമായി ആക്ടേഴ്‌സ് ഗ്രൂമിങ് പ്രോഗ്രാമും പൂർത്തിയാക്കിയിരിക്കുന്നു.

2024-ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ “പണി” ഗംഭീര ബോക്‌സോഫീസ് വിജയം നേടിയിരുന്നു. ആ ചിത്രത്തിനു ശേഷം ജോജു ഒരുക്കുന്ന രണ്ടാമത്തെ സംവിധാന സംരംഭമെന്ന നിലയിൽ “പരിപാടി”യോട് പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്. കേരളത്തിനകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിയാണ്. ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷാ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ പ്രോജക്ടിനൊപ്പം ചേരുന്നത്.

തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് “പരിപാടി”.

100 കോടി ക്ലബിലെത്തിയ 2018, ആട് 3, 50 കോടി ക്ലബിലെത്തിയ രേഖാചിത്രം, മാളികപ്പുറം എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി തങ്ങളുടെ പുതിയ ബിഗ് ബഡ്ജറ്റ് പ്രോജക്ടുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും അതേപോലെ ഉയർന്നു നിൽക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

ഛായാഗ്രഹണം: രാജീവ് രവി സംഗീതം: യുവാൻ ശങ്കർ രാജ ചിത്രസംയോജനം: മനു ആന്റണി സൗണ്ട് ഡിസൈൻ: അജയൻപി അടാട്ട് പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ സംഘട്ടനം: അൻപറിവ് മാസ്റ്റേഴ്‌സ് ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ നിർമ്മാണ ഏകോപനം: ഗോപകുമാർ ജികെ നിർമ്മാണ നിർവ്വഹണം: വർക്കി ജോർജ് നിർമാണ നിയന്ത്രണം: ദീപക് പരമേശ്വരൻ വസ്ത്രാലങ്കാരം: മെൽവി ജെ മേക്കപ്പ്: ഷമീർ ശാം രൂപപരിവർത്തന ചമയം: എൻ ജി റോഷൻ വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ മുഖ്യ സഹസംവിധായകൻ: ഷെല്ലി ശ്രീസ് പരസ്യകല: സർക്കാസനം പിആർഒ & മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Related Stories

No stories found.
logo
The Cue
www.thecue.in