'ബറോസിലെ പാട്ടെഴുത്ത് ഒരു ക്രാഷ് കോഴ്സ് ചെയ്യുന്നതുപോലെയായിരുന്നു, സംഗീത സംവിധായകൻ ലിഡിയന് അന്ന് 13 വയസ്സായിരുന്നു': വിനായക് ശശികുമാർ

'ബറോസിലെ പാട്ടെഴുത്ത് ഒരു ക്രാഷ് കോഴ്സ് ചെയ്യുന്നതുപോലെയായിരുന്നു, സംഗീത സംവിധായകൻ ലിഡിയന് അന്ന് 13 വയസ്സായിരുന്നു': വിനായക് ശശികുമാർ
Published on

ബറോസിലെ പാട്ടെഴുത്ത് ഒരു ക്രാഷ് കോഴ്സ് ചെയ്യുന്നത് പോലെയുള്ള അനുഭവമായിരുന്നു എന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ. പല മാസ്റ്റേഴ്‌സും ഇരിക്കുന്നതിനിടയിൽ എഴുതാൻ കഴിഞ്ഞു എന്നുള്ളതാണ്. ലാൽ സാർ എഴുതിയ പാട്ട് അപ്പോൾ തന്നെ പാടി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. പാട്ട് ചെയ്യുമ്പോൾ മ്യൂസിക് ഡയറക്ടറായ ലിഡിയന് അന്ന് 13 വയസ്സായിരുന്നു. സംഗീത സംവിധായകന് 13 വയസ്സുള്ളപ്പോൾ തൊട്ടടുത്തിരിക്കുന്ന ആളുകളുടെ എക്സ്പീരിയൻസ് എന്ന് പറയുന്നത് തന്നെ മുപ്പതോ നാല്പതോ വർഷത്തോളമുണ്ട്. ആ കോമ്പിനേഷൻ തനിക്ക് പുതിയതായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞു.

മോഹൻലാലിന്റെ സംവിധാനത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 3D ചിത്രം ബറോസിലെ പാട്ടെഴുത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു വിനായക് ശശികുമാർ. ഒരു മലയാള സിനിമ എന്നതിലുപരി 'ബറോസി'നെ ഇന്റർനാഷണൽ ഫോർമാറ്റിലേക്ക് ഉയർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു.

വിനായക് ശശികുമാർ പറഞ്ഞത്:

ഒരു സ്‌കൂളിലേക്ക് പോകുക എന്ന ഫീലായിരുന്നു ബറോസിലെ പാട്ടെഴുതാൻ പോകുമ്പോൾ ഉണ്ടായിരുന്നത്. കുറെ വർഷങ്ങൾക്ക് മുൻപാണ് അതിന്റെ ജോലികൾ തുടങ്ങുന്നത്. നവോദയയിൽ പോയിരുന്നാണ് ഞാൻ അന്ന് പാട്ടെഴുതുന്നത്. ഗുരുക്കന്മാരുടെ ഗുരുക്കന്മാർ എന്ന് പറഞ്ഞുകേട്ടിട്ടുള്ള ഒരുപാട് പേരെ നേരിട്ട് കാണാനുള്ള അവസരം അപ്പോൾ ഉണ്ടായി. ഒരു റൂമിൽ പല മാസ്റ്റേഴ്‌സും ഇരിക്കുന്നതിനിടയിൽ എഴുതാൻ കഴിഞ്ഞു എന്നുള്ളതാണ്. ലാൽ സാർ എഴുതിയ പാട്ട് അപ്പോൾ തന്നെ പാടി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.

കുട്ടികൾക്കും കണക്ട് ആവണം എന്ന നിലയിലാണ് പാട്ടിനെയും സമീപിച്ചിട്ടുള്ളത്. പാട്ട് ചെയ്യുമ്പോൾ മ്യൂസിക് ഡയറക്ടറായ ലിഡിയന് അന്ന് 13 വയസ്സായിരുന്നു. സംഗീത സംവിധായകന് 13 വയസ്സുള്ളപ്പോൾ തൊട്ടടുത്തിരിക്കുന്ന ആളുകളുടെ എക്സ്പീരിയൻസ് എന്ന് പറയുന്നത് തന്നെ മുപ്പതോ നാല്പതോ വർഷത്തോളമുണ്ട്. ആ കോമ്പിനേഷൻ എനിക്ക് പുതിയതായിരുന്നു. ഞാനെന്നും രാവിലെ അവിടെ പോയി വൈകിട്ട് തിരിച്ചു വരും. എനിക്കതൊരു അനുഭവമായിരുന്നു. ഒരു കോഴ്സ് ചെയ്യുന്നത് പോലെയായിരുന്നു ബറോസിലെ പാട്ടെഴുത്ത്. ഇപ്പോൾ കുറെ വർഷങ്ങൾ കഴിഞ്ഞു. ഞാനും നിങ്ങളെ പോലെ തന്നെ കാത്തിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in