'ട്വന്റി ട്വന്റി വൺസ് ഇൻ എ ലൈഫ്ടൈം സിനിമ' ; ജോഷിയേട്ടൻ വളരെ മികച്ചതായി ചിത്രം കൈകാര്യം ചെയ്‌തെന്ന് പി സുകുമാർ

'ട്വന്റി ട്വന്റി വൺസ് ഇൻ എ ലൈഫ്ടൈം സിനിമ' ; ജോഷിയേട്ടൻ വളരെ മികച്ചതായി ചിത്രം കൈകാര്യം ചെയ്‌തെന്ന് പി സുകുമാർ

ട്വന്റി ട്വന്റി വൺസ് ഇൻ എ ലൈഫ്ടൈം എന്നൊക്കെ പറയാൻ പറ്റുന്ന സിനിമയാണെന്നും ഇത്രയും നടന്മാരെ ഒരു ഫ്രെമിൽ നിർത്തുക എന്നതിൽ നിറയെ ചാലഞ്ചെസ് ഉണ്ടായിരുന്നെന്നും ഛായാഗ്രാഹകൻ പി സുകുമാർ. ഒരു സീനിൽ ആരാണ് കൂടുതൽ ഡോമിനേറ്റ് ചെയ്യേണ്ടത്, അതുനനുസരിച്ച് നമ്മൾ ഫ്രെമിങ്ങും സെറ്റപ്പൊക്കെ ചെയ്യണം. ജോഷിയേട്ടൻ വളരെ മികച്ചതായി ഹാൻഡിൽ ചെയ്ത സിനിമയാണ് ട്വന്റി ട്വന്റി. ഓരോ താരങ്ങൾ വന്നപ്പോഴും കൈയ്യടി തിയറ്ററിൽ കിട്ടി. അതുപോലെ ഉദയകൃഷ്ണ സിബി കെ തോമസിന്റെ സ്ക്രിപ്റ്റും നന്നായിരുന്നു കാരണം ഇത്രയും ആളുകളെ ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ പറ്റിയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പി സുകുമാർ പറഞ്ഞു.

പി സുകുമാർ പറഞ്ഞത് :

ട്വന്റി ട്വന്റി വൺസ് ഇൻ എ ലൈഫ്ടൈം എന്നൊക്കെ പറയാൻ പറ്റുന്ന സിനിമയാണ്. ഇത്രയും നടന്മാരെ ഒരു ഫ്രെമിൽ നിർത്തുക എന്നതിൽ നിറയെ ചാലഞ്ചെസ് ഉണ്ടായിരുന്നു. ഒരു സീനിൽ ആരാണ് കൂടുതൽ ഡോമിനേറ്റ് ചെയ്യേണ്ടത്, അതുനനുസരിച്ച് നമ്മൾ ഫ്രെമിങ്ങും സെറ്റ് ആപ്പ് ഒക്കെ ചെയ്യണം. ചിലപ്പോൾ മറ്റൊരു ആക്ടർക്ക് അത് എന്താണെന്ന് അറിയിച്ചില്ലെങ്കിൽ അത് ചിലപ്പോൾ മുഷിപ്പുണ്ടാക്കാം. ഷൂട്ട് ചെയ്ത ദിവസങ്ങൾ കുറവായിരുന്നു പക്ഷെ പല ഷെഡ്യുലുകളിൽ ആയി ആണ് ഷൂട്ട് ചെയ്തത്. ജോഷിയേട്ടൻ വളരെ മികച്ചതായി ഹാൻഡിൽ ചെയ്ത സിനിമയാണ് ട്വന്റി ട്വന്റി. ഓരോ താരങ്ങൾ വന്നപ്പോഴും കൈയ്യടി തിയറ്ററിൽ കിട്ടി. അതുപോലെ ഉദയകൃഷ്ണ സിബി കെ തോമസിന്റെ സ്ക്രിപ്റ്റും നന്നായിരുന്നു കാരണം ഇത്രയും ആളുകളെ ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ പറ്റിയത് വലിയ കാര്യമാണ്. ആദ്യത്തെ ലാലേട്ടനെ പ്രെസെന്റ്റ് ചെയ്തിരിക്കുന്നത് ജയിലിൽ ബാറുകളുടെ സജഷനിൽ പതുക്കെ എണീച്ചിരിക്കുന്നതാണ്. പക്ഷെ പിന്നെ അവിടുന്ന് ഇറങ്ങി വന്ന് ചെരുപ്പിട്ട് കൈയൊക്കെ റോൾ ചെയ്ത് കേറ്റി വാച്ചും കെട്ടി നടക്കുന്നത് മുതൽ വേറെ ഷോട്ട് ആണ്.

മലയാളത്തിലെ എല്ലാ അഭിനേതാക്കളെയും അണിനിരത്തി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി ട്വന്റി. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആയിരുന്നു ചിത്രം നിർമിച്ചത്. ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു ചിത്രത്തിനായി തിരക്കഥയൊരുക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in