'മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് 40 വര്‍ഷം, മോഹന്‍ലാല്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചത് രണ്ട് മാര്‍ക്ക് കൊടുത്ത കാര്യം'; സിബി മലയില്‍

'മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് 40 വര്‍ഷം, മോഹന്‍ലാല്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചത് രണ്ട് മാര്‍ക്ക് കൊടുത്ത കാര്യം'; സിബി മലയില്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങി 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സിബി മലയില്‍. ക്രിസ്മസ് പുലരിയില്‍ തന്നെ വിളിച്ചുണര്‍ത്തിയത് മോഹന്‍ലാലാണെന്ന്‌ പറഞ്ഞാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കൊടൈക്കനാലിന്റെ സുഖമുള്ള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് തങ്ങളുടെ ഉള്ളിലൂടെ കടന്നു പോകുകയാണെന്നും സിബി മലയില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഈ ക്രിസ്തുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്, ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ് ആയ കാര്യമാണ്. അതെ മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പതു വര്‍ഷങ്ങള്‍.

പിന്നെ ജോക്കുട്ടന്‍ (ജിജോ) എന്നെ വിളിച്ചു, ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു. കൊടൈക്കനാലിന്റെ സുഖമുള്ള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് ഞങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നുപോകുന്നത് ഞാനറിയുന്നു. പപ്പ(നവോദയ അപ്പച്ചന്‍), അശോക് കുമാര്‍ സാര്‍, ശേഖര്‍ സാര്‍, ആലുംമൂടന്‍ ചേട്ടന്‍, പ്രതാപചന്ദ്രന്‍ ചേട്ടന്‍, ക്യാമറ അയ്യപ്പന്‍, സൗണ്ട് കുറുപ്പ്, എസ്.എല്‍.പുരം ആനന്ദ്, മ്യൂസിക് ഗുണശേഖര്‍... വിടപറഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു.

എനിക്കും ലാലിനും ഓര്‍മ്മകള്‍ ഇനിയുമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകള്‍. ദേവദൂതന്റെ സുഖനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍. ദേവദൂതന് ഇരുപത് വയസ്. നന്ദി!! പ്രിയ ലാലു ഒരുമിച്ചുള്ള ഓര്‍മ്മകളുടെ മറുകര കൈകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് 40 വര്‍ഷം, മോഹന്‍ലാല്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചത് രണ്ട് മാര്‍ക്ക് കൊടുത്ത കാര്യം'; സിബി മലയില്‍
'40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയിലേക്ക്, ഇന്ന് 'ആറാട്ടി'ല്‍'; ബി.ഉണ്ണികൃഷ്ണന്‍

Siby Malayil On 40 Years Of Manjil Virinja Pookkal

Related Stories

No stories found.
logo
The Cue
www.thecue.in