ദളപതിക്ക് വേണ്ടി സൂര്യാസ്തമയത്തിന്റെ 12 ഷോട്ട് വരെ എടുത്തിട്ടുണ്ട്: സന്തോഷ് ശിവന്‍

ദളപതിക്ക് വേണ്ടി സൂര്യാസ്തമയത്തിന്റെ 12 ഷോട്ട് വരെ എടുത്തിട്ടുണ്ട്: സന്തോഷ് ശിവന്‍

സിനിമാട്ടോഗ്രഫിയില്‍ താന്‍ ആദ്യം പഠിച്ച കാര്യം കാലഭേദത്തിന്റെ പ്രാധാന്യമാണെന്ന് സന്തോഷ് ശിവന്‍. സിനിമാട്ടോഗ്രാഫിയില്‍ ഏറ്റവും സൗന്ദര്യമുള്ള സമയം ട്രാന്‍സിഷന്‍ സമയമാണ്. അത് വളരെ കുറച്ചു സമയത്തേക്ക് മാത്രമേ ഉണ്ടാകൂ. ആ സമയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നതാണ് ഒരു സിനിമാട്ടോഗ്രാഫറുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.

രജനീകാന്ത് മമ്മൂട്ടി ശോഭന എന്നിവര്‍ അഭിനയിച്ച ദളപതി ചിത്രത്തിനായി സൂര്യാസ്തമയ സമയത്തെ മാജിക് സ്‌കൈയുടെ 12 ഷോട്ടാണ് അരമണിക്കൂറിനുള്ളില്‍ എടുത്തത്. സംവിധായകന്‍ കൂടെ നില്‍ക്കുകയാണെങ്കില്‍ അത് എളുപ്പമാണ്. മണിരത്‌നവും ഞാനും തമ്മില്‍ നല്ല അണ്ടര്‍സ്റ്റാന്‍ഡിംഗുള്ളതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. ദ ക്യു ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് ക്ലബിലാണ് സന്തോഷ് ശിവന്‍ ഇക്കാര്യം പറഞ്ഞത്

തഹാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാലയത്തിലേക്ക് പോയപ്പോള്‍ ഒരു സംഭവമുണ്ടായി.അന്ന് എന്റെ കൂടെ അനുപം ഖേര്‍ ഉണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ആദ്യത്തെ മഞ്ഞുവീഴ്ച നമുക്ക് ഷൂട്ട് ചെയ്യണം. ഈ ചിത്രത്തില്‍ എനിക്ക് അത് ഉപയോഗിക്കണം. അപ്പോള്‍ അനുപം ഖേര്‍ പറഞ്ഞു ഇവിടുത്തെ ആളുകള്‍ക്ക് പോലും അറിയില്ല എപ്പോഴാണ് അത് സംഭവിക്കുന്നതെന്ന്,പിന്നെ എങ്ങനെ നമ്മള്‍ ഷൂട്ട് ചെയ്യും.അപ്പോള്‍ ഞാന്‍ പറഞ്ഞു ഇല്ല ഇന്ന് അത് വരും, രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് അങ്ങനെ തോന്നി.ഇതൊക്കെ എങ്ങനെ ഉറപ്പിച്ചു പറയുമ്പോള്‍ ഇതിനോട് ചേര്‍ന്ന് കുറച്ച് സയന്‍സ് കൂടിയുണ്ട്. ഈ സയന്‍സിനെ കുറിച്ച് കുറച്ചൊക്കെ അറിവുണ്ടെങ്കില്‍ ഇതൊക്കെ ഉറപ്പിച്ചു നമുക്ക് പ്രവര്‍ത്തിക്കാനാകും. ഞാന്‍ ഇങ്ങനെ പറയുന്ന കാര്യങ്ങള്‍ മിക്കവാറും ശരിയാവാറുമുണ്ട്.

ദളപതിക്ക് വേണ്ടി സൂര്യാസ്തമയത്തിന്റെ 12 ഷോട്ട് വരെ എടുത്തിട്ടുണ്ട്: സന്തോഷ് ശിവന്‍
'വെർതർ ഇഫക്റ്റ് ', സെൻസേഷണലിസം ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം

Related Stories

No stories found.
logo
The Cue
www.thecue.in