'ഫീച്ചർ ഫിലിമിന് പകരം സീരീസ് ആക്കിക്കൂടേയെന്ന് പലരും ചോദിച്ചു' ; കണ്ണൂർ സ്‌ക്വാഡിനെക്കുറിച്ച് റോബി വർഗീസ്

'ഫീച്ചർ ഫിലിമിന് പകരം സീരീസ് ആക്കിക്കൂടേയെന്ന് പലരും ചോദിച്ചു' ; കണ്ണൂർ സ്‌ക്വാഡിനെക്കുറിച്ച് റോബി വർഗീസ്

മമ്മൂട്ടിയെ നായകനാക്കി ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് 340 പേജ് ഉണ്ടായിരുന്നുവെന്നും പലരും ഇത് ഫീച്ചർ ഫിലിം ആക്കാതെ സീരീസ് ആക്കികൂടെ എന്ന് ചോദിച്ചെന്നും സംവിധായകൻ റോബി വർഗീസ്. എല്ലാ ടെക്‌നിഷ്യൻസിനും സ്ക്രിപ്റ്റ് കോപ്പി കൊടുക്കുമ്പോൾ വെബ് സീരിസിന് ആണോയെന്ന് ചോദിച്ചിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗിനായി പ്രവീൺ പ്രഭാകറുമായി അഞ്ച് മാസത്തോളം ചിലവഴിച്ചിരുന്നെന്നും റോബി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോബി വർഗീസ് പറഞ്ഞത് :

മമ്മൂക്കയോട് കഥ പറയുമ്പോൾ ഞാൻ ഉണ്ടായിരുന്നില്ല. റോണിയും ഷാഫിയും കൂടെയാണ് കഥ പറഞ്ഞത്. 340 പേജ് ഉണ്ടായിരുന്നു കണ്ണൂർ സ്‌ക്വാഡിന്റെ സ്ക്രിപ്റ്റ്. എല്ലാ ടെക്‌നിഷ്യൻസിനും സ്ക്രിപ്റ്റ് കോപ്പി കൊടുക്കുമ്പോൾ വെബ് സീരിസിന് ആണോയെന്ന് ചോദിച്ചിരുന്നു. ഫീച്ചർ ഫിലിം ആക്കുന്നതിന് പകരം സീരീസ് ആക്കികൂടെയെന്ന് പലരും ചോദിച്ചിരുന്നു. എഡിറ്റർ പ്രവീൺ പ്രഭാകറുമായി അഞ്ച് മാസത്തോളം സിനിമക്കായി ഇരുന്നു. സ്ക്രിപ്റ്റിൽ മമ്മൂട്ടി സാറിന് സാറിന്റേതായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു ചിലത് സ്വീകരിച്ചു ചിലത് നമ്മൾ പറയുന്നത് സാറും സ്വീകരിച്ചു. ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി ഉണ്ടായിരുന്നു സാറുമായിട്ട്. കാസ്റ്റിംഗിൽ എല്ലാവരെയും പോലെ നിറയെ ഓപ്ഷൻസ് ഉണ്ടായിരുന്നു. ചിലത് വർക്ക് ആയില്ല, ചിലത് വർക്ക് ആയി.

എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ -എസ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ ഡിസനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത്നാരാണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം

Related Stories

No stories found.
logo
The Cue
www.thecue.in