ഓരോ അടുക്കളയിലും 'എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമ', ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെക്കുറിച്ച് നിമിഷ സജയന്‍

Nimisha Sajayan
Nimisha Sajayan

ഈ ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന് നിമിഷ സജയന്‍. ആ സിനിമ കണ്ടിട്ട് അമ്മയെ ഓര്‍മവന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഭാര്യയെ ഓര്‍മവന്നു എന്ന് പറഞ്ഞവര്‍ ചുരുക്കമാണ്. ഈ ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സിനിമയാണത്. ആ കഥാപാത്രത്തെ ഞാന്‍ സമീപിച്ചതും ആ രീതിയിലാണെന്നും നിമിഷ സജയന്‍. മാതൃഭൂമിയിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും നിമിഷ സജയന്‍ സംസാരിക്കുന്നു.

മുംബൈയില്‍ കെ. ജെ. സോമയ്യ കോളേജില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയ്ക്കുവേണ്ടി ഓഡിഷനുണ്ടെന്ന് അറിഞ്ഞത്. എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവേട്ടന്‍ ( രാജീവ് രവി) ശ്യാമേട്ടന്‍(ശ്യാം പുഷ്‌കരന്‍) തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനുമെല്ലാം നന്നായി പറഞ്ഞുതന്നതു കൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പുറമേ നായാട്ട് എന്ന സിനിമയിലെ സുനിത എന്ന പൊലീസുകാരിയായും നിമിഷ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്, ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ഇംഗ്ലീഷ് ചിത്രം ഫുട്പ്രിന്റ് ഓണ്‍ വാട്ടര്‍ എന്നിവയാണ് നിമിഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in