'ഷീലാമ്മയും ജയഭാരതിയും ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു'; മലയാള സിനിമയില്‍ സ്ത്രീ-പുരുഷ വേര്‍തിരിവുണ്ടെന്ന് നവ്യ നായര്‍

'ഷീലാമ്മയും ജയഭാരതിയും ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു'; മലയാള സിനിമയില്‍ സ്ത്രീ-പുരുഷ വേര്‍തിരിവുണ്ടെന്ന് നവ്യ നായര്‍

മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ടെന്ന് നടി നവ്യ നായര്‍. അതിനെ ഫൈറ്റ് ചെയ്യാന്‍ പറ്റില്ലെന്നും പരമാവധി നല്ല രീതിയില്‍ മുന്നിലേക്ക് പോകാന്‍ ശ്രമിക്കുകയാണ് പറ്റുകയെന്നും താരം പറഞ്ഞു. 'ദ ക്യു' ഓണ്‍ ചാറ്റിലായിരുന്നു നവ്യയുടെ പ്രതികരണം.

ഷീലയും ജയഭാരതിയും ശാരദയും ഒക്കെ മലയാള സിനിമയ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. നായകന്മാരെക്കാളുപരി അവരുടെ പേരില്‍ സിനിമകള്‍ അറിയപ്പെട്ട സമയമുണ്ടായിരുന്നു. ഇനിയും കാലക്രമേണ അങ്ങനെ ഒരു കാലം തിരിച്ചു വരുമെന്നും, അന്നും ഭാഗ്യമുണ്ടെങ്കില്‍ സിനിമകളുടെ ഭാഗമാവാന്‍ കഴിയുമെന്നും നവ്യ പറഞ്ഞു.

നല്ല രീതിയില്‍ മുന്നിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പാത പിന്തുടരുന്നവരും അത് തന്നെ ട്രെ ചെയ്യും. കല്യാണം കഴിഞ്ഞെന്ന് പറയുന്ന സംഭവോന്നും ഇപ്പോഴില്ലല്ലോ, അതുപോലെ വരുന്ന കാലഘട്ടത്തില്‍ അത് മാറും. നമ്മുടെ കൂടെയല്ല സിനിമ, സിനിമയുടെ കൂടെയാണ് നമ്മള്‍. സിനിമ എല്ലാ കാലത്തും ഉണ്ട്. നമ്മള്‍ നടന്മാരും നടിമാരും ഒക്കെ പോയി വന്നു എന്നൊക്കെവരും. അവനവന്റെ യോഗം പോലെ.

നവ്യ നായര്‍

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിനു ഒരുങ്ങുകയാണ് നവ്യ നായര്‍. മാര്‍ച്ച് 18ന് റിലീസിനൊരുങ്ങുന്ന നവ്യയുടെ പുതിയ ചിത്രമാണ് 'ഒരുത്തീ'. സിനിമയില്‍ പ്രധാന കഥാപാത്രമായ 'മണി'യെയാണ് നവ്യ അവതരിപ്പിക്കുന്നത്.

എരീടക്ക് ശേഷം പുറത്തിറങ്ങുന്ന വി കെ പ്രകാശ് ചിത്രമാണ് ഒരുത്തീ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ഒരു ബോട്ടിലെ കണ്ടക്ടറാണ് നവ്യ നായര്‍ ചെയ്യുന്ന കഥാപാത്രം. സൈജു കുറുപ്പ്, വിനായകന്‍, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

'ഷീലാമ്മയും ജയഭാരതിയും ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു'; മലയാള സിനിമയില്‍ സ്ത്രീ-പുരുഷ വേര്‍തിരിവുണ്ടെന്ന് നവ്യ നായര്‍
പരാതി പരിഹാര സമിതി വേണ്ടെന്ന് പറഞ്ഞവര്‍ മറുപടി പറയണം: ദീദി ദാമോദരന്‍

Related Stories

No stories found.
logo
The Cue
www.thecue.in