സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസില്‍ വിശ്വാസമില്ലെന്ന് നമിത പ്രമോദ്

സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസില്‍ വിശ്വാസമില്ലെന്ന് നമിത പ്രമോദ്

സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസില്‍ വലിയ വിശ്വാസമില്ലെന്ന് നടി നമിത പ്രമോദ്. സിനിമ എന്നത് ജീവിതവുമായി ബന്ധപ്പെട്ട കെട്ടുപിണഞ്ഞുകിടക്കുന്ന മാധ്യമമാണ്. സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ച് സംസാരിക്കുന്ന സമയമാണിപ്പോള്‍. എനിക്കതില്‍ വലിയ വിശ്വാസമില്ല. ഫ്‌ളാഷ് മുവീസ് അഭിമുഖത്തിലാണ്നമിതയുടെ പ്രതികരണം.

സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസില്‍ വിശ്വാസമില്ലെന്ന് നമിത പ്രമോദ്
സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

നമിത പ്രമോദ് പറയുന്നത്

ജീവിതത്തില്‍ നമ്മള്‍ ഒരുപാട് പേരെ കാണുന്നു. വ്യത്യസ്ഥ സ്വഭാവമുള്ളവര്‍. എല്ലാവരും നന്മ നിറഞ്ഞവരല്ലല്ലോ. ഓരോരുത്തര്‍ക്കും അവരുടേതായ ഡാര്‍ക്ക് സൈഡ് ഉണ്ട്. സിനിമയാകുമ്പോള്‍ എല്ലാവരുടെയും പൊസിറ്റീവ് സൈഡ് മാത്രം കാണിച്ചാല്‍ പോരല്ലോ. അതുകൊണ്ട് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കാന്‍ പറ്റില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളെ വെള്ളപൂശി കാണിക്കുമ്പോള്‍ പൊളിറ്റിക്കലി കറക്ടല്ല എന്ന് പലര്‍ക്കും തോന്നുന്നതാണ്.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നമിത പ്രമോദ്. ആണും പെണ്ണും ഒരേപോലെയാണെന്നാണ് വിശ്വസിക്കുന്നതെന്നും നമിത. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പ്രമോദ്. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും താരം.

കാളിദാസ് ജയറാമിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിതാ പ്രമോദ്. വിനില്‍ വര്‍ഗീസാണ് തിരക്കഥയും സംവിധാനവും. സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയിലും നമിത പ്രമോദാണ് കേന്ദ്രകഥാപാത്രം. സംവിധായകന്‍ രഞ്ജിത്തിന്റെ വിതരണ കമ്പനിയായ കാപിറ്റോള്‍ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്‌റുഡിയോസും സംയുക്തമായാണ് ഈ ചെറുസിനിമ ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in