സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. 'പറവ'ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്നത്. ഇമ്രാന്‍ എന്ന കഥാപാത്രമായി സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.

കൗമുദി ഫ്‌ളാഷിനോടാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ പറഞ്ഞത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. സംവിധായകന്‍ വികെ പ്രകാശിന്റെ സഹസംവിധായകനായിരുന്നു അഭിലാഷ് ജോഷി. ബിഗ് ബജറ്റ് ചിത്രമാണ് അഭിലാഷ് ഒരുക്കുന്നതെന്നറിയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ പൊലീസ് ത്രില്ലര്‍ സല്യൂട്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. അരവിന്ദ് എന്ന എസ് ഐയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍.

തെലുങ്കില്‍ ഹാനു രാഘവപുടി സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമയിലും ബോളിവുഡില്‍ ബാല്‍ക്കിയുടെ അടുത്ത സിനിമയിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in