'എന്റെ സഹോദരന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി', ഇച്ചാക്കക്ക് ആശംസകളുമായി മോഹൻലാൽ

'എന്റെ സഹോദരന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി', ഇച്ചാക്കക്ക് ആശംസകളുമായി മോഹൻലാൽ

അഭിനയ സപര്യയില്‍ അരനൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. മമ്മൂട്ടിക്കൊപ്പം അൻപത്തിയഞ്ചു സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുവാൻ സാധിച്ചത് അഭിമാനമാണെന്നും ഇനിയും അത്തരത്തിലുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിക്കണമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കമന്റിലൂടെ മോഹൻലാലിന്റെ അഭിനന്ദനത്തിന് മമ്മൂട്ടി നന്ദിയും പറഞ്ഞു.

ഇന്ന് എന്റെ സഹോദരൻ വെള്ളിത്തിരയിൽ അമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം അൻപത്തിയഞ്ചു സിനിമകളിൽ അഭിനയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും അത്തരത്തിലുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിക്കണം , അഭിനന്ദനങ്ങൾ ഇച്ചാക്ക

മോഹൻലാൽ

Related Stories

No stories found.
logo
The Cue
www.thecue.in