'ചിലയിടത്ത് രോമാഞ്ചം വരാൻ കാരണം തന്നെ സുഷിനാണ്'; കണ്ണൂർ സ്ക്വാഡിലെ സുഷിൻ ശ്യാമിന്റെ സം​ഗീതത്തെപ്പറ്റി സംവിധായകൻ റോബി വർ​ഗീസ്

'ചിലയിടത്ത് രോമാഞ്ചം വരാൻ കാരണം തന്നെ സുഷിനാണ്'; കണ്ണൂർ സ്ക്വാഡിലെ സുഷിൻ ശ്യാമിന്റെ സം​ഗീതത്തെപ്പറ്റി സംവിധായകൻ റോബി വർ​ഗീസ്

മാസ്റ്ററിങ്ങിന് ചെയ്യുന്ന സമയത്ത് സുഷിൻ ചെയ്തു വച്ചിരിക്കുന്ന ലെയേഴ്‌സ് കണ്ട് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നിയെന്ന് സംവിധായകൻ‌ റോബി വർ​ഗീസ്. മൃദു ഭാവേ കേട്ടാൽ അറിയാം അതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണണ്ടെന്നും സിനിമയിൽ ചിലയിടത്ത് രോമാഞ്ചം വരാൻ കാരണം തന്നെ സുഷിനാണ് എന്നും റോബി വർ​ഗീസ് പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ആദ്യം സുഷിന്റെ അടുത്ത് പോയി സ്ക്രിപ്റ്റ് പറയുമ്പോൾ കമ്മിറ്റ്മെന്റുകൾ കാരണം അദ്ദേഹം ഡബിൾ മെെന്റഡായിരുന്നു എന്നും പിന്നീട് സിനിമ ഓണായതിന് ശേഷം സുഷിന്റെ അടുത്ത് പോയി സംസാരിക്കവേയാണ് അദ്ദേഹം ഒക്കെ പറഞ്ഞത് എന്നും റോബി പറയുന്നു. വില്ലേജിലെ ഏറ്റവും ലാസ്റ്റ് സീക്വൻസ് ട്രെയ്ലറുമായിട്ട് കണക്ട് ചെയ്ത് സുഷിൻ ഏറ്റവും ലാസ്റ്റ് ചെയ്ത തീം ആണ് എന്നും വളരെ ജീനിയസ്സാണ് സുഷിൻ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോബി പറഞ്ഞു.

റോബി വർ​ഗീസ് പറഞ്ഞത്:

സുഷിന്റെ ഒരു സോങ് ഇയർ പ്ലെക്സിൽ നമ്മൾ ശരിക്കും കേട്ടാൽ അതിന്റെ പുറകിൽ എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്നുണ്ട്, അതായത് ഭയങ്കര സിംപിളായിട്ടുള്ള കാര്യം എന്ന് പറഞ്ഞാൽ മൃദു ഭാവേ യുടെ ഇടയിൽ ബാക് ​ഗ്രൗണ്ടിൽ വേറൊരു സാധനം നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ വോക്കൽ ഇടയിൽ വരുന്നുണ്ട്, ചെറിയ ഹമ്മിങ്ങും മറ്റും ഒക്കെ. പിന്നെ മാസ്റ്ററിങ്ങിന് പോയപ്പോൾ സുഷിൻ ചെയ്തു വച്ചിരിക്കുന്ന താഴത്തേക്കുള്ള ലെയർസ് കണ്ടപ്പോൾ ശരിക്കും ഭയങ്കര റെസ്പെക്ട് തോന്നി അദ്ദേഹത്തിന്റെ അടുത്ത്. അദ്ദേഹത്തിന് ശരിക്കും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, കാരണം അദ്ദേഹം പീക്കിൽ നിൽക്കുന്ന ഒരാളാണ്, അത്രയും ചെയ്തു വച്ചിട്ടുണ്ട് സുഷിൻ. മാസ്റ്ററിങ്ങിന് എനിക്ക് അധികം സമയം കിട്ടിയിരുന്നില്ല. ആകെ കിട്ടിയത് മൂന്ന് ദിവസമാണ്, സുഷിനും അവിടെ വന്നിരുന്നു, ഒരു സമയത്ത് 48 മണിക്കൂർ വരെ നമ്മൾ ഇരുന്നിട്ടുണ്ട് ഇതിന് വേണ്ടി. ആ 48 മണിക്കൂറും സുഷിൻ കൂടെ ഇരുന്നു. സുഷിൻ സുഷിന്റേതായ മ്യൂസിക്കൽ ചേയ്ഞ്ചസ് വരുത്തി, ചിലത് മെെനസ് ചെയ്തു. അപ്പോ മൊത്തത്തിൽ മ്യൂസിക്കിന്റെ ഔട്ട് പുട്ട് തന്നെ മാറുകയാണ്. ക്രിയേറ്റീവായ തീരുമാനങ്ങളെടുക്കാനുള്ള സമയം ഉണ്ടായിരുന്നില്ല ഫെെനൽ മിക്സിങ്ങിന്. സുഷിൻ ശരിക്കും നമ്മുടെ അനിരുദ്ധ് തന്നെയാണ്. ഭയങ്കര ജീനിയസ്സാണ്, നമ്മൾ എടുത്ത വച്ച സീൻ മാത്രം പോരല്ലോ? ചിലയിടത്ത് രോമാഞ്ചം വരാൻ കാരണം തന്നെ സുഷിനാണ്. വില്ലേജിലെ ഏറ്റവും ലാസ്റ്റ് സീക്വൻസ് ട്രെയ്ലറുമായിട്ട് കണക്ട് ചെയ്ത് സുഷിൻ ഏറ്റവും ലാസ്റ്റ് ചെയ്ത തീം ആണ്.

എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in