റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറെന്ന് ജീത്തു ജോസഫ്, സെക്കന്‍ഡ് ഹാഫ് മുഴുവന്‍ യു.കെയിലെന്ന് മോഹന്‍ലാല്‍

റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറെന്ന് ജീത്തു ജോസഫ്, സെക്കന്‍ഡ് ഹാഫ് മുഴുവന്‍ യു.കെയിലെന്ന് മോഹന്‍ലാല്‍

ദൃശ്യം സെക്കന്‍ഡിന് മുമ്പ് തന്നെ ചിത്രീകരണം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നിര്‍ത്തിവച്ചത്. പ്രധാനമായും വിദേശലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ റാം ഷൂട്ടിംഗിലേക്ക് കടക്കുമെന്ന് ജീത്തു ജോസഫും മോഹന്‍ലാലും.

ദൃശ്യം സെക്കന്‍ഡിന്റെ വിജയത്തിന് പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോ ഒരുക്കിയ ലൈവ് ചാറ്റിലാണ് റാമിനെക്കുറിച്ച് ഇരുവരും സംസാരിച്ചത്.

ജീത്തു ജോസഫ് പറഞ്ഞത്

ദൃശ്യം ഒരു ഫാമിലി ഡ്രാമയാണെന്ന് പറഞ്ഞത് പോലെ റാം ഒരു ഫാമിലി ഡ്രാമയാണെന്നൊന്നും ഞാന്‍ പറയുന്നില്ല(ചിരിക്കുന്നു). അതൊരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനറാണ്. ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണ്. അത് തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ്. ലാലേട്ടന്റെ വ്യത്യസ്ഥമായ ഗെറ്റപ്പുമാണ്.

ദൃശ്യം കഴിഞ്ഞുള്ള ജീത്തു ജോസഫ് ചിത്രമെന്ന പ്രത്യേകത കൂടി ഇനി റാമിന് ഉണ്ടാകുമെന്ന് മോഹന്‍ലാല്‍.

റാം ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്സും പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ജീത്തു ദ ക്യു ലോക്ക് ഡൗണ്‍ ടേക്ക് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ ലണ്ടനിലേക്ക് പോകാനിരുന്നതാണ്. ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നു. മൂന്ന് നാല് ദിവസത്തെ വൈകല്‍ ഉണ്ടാകുമെന്ന് അവിടെയുള്ള ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ലോക്ക് ഡൗണ്‍. ഇന്ത്യക്ക് പുറമേ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ബ്രിട്ടനിലെ ചിത്രീകരണം മാറ്റാനാകില്ല. ഫെബ്രുവരി അവസാനത്തോടെ ഉസ്ബെക്കിസ്ഥാനിലും യുകെയിലും ചിത്രീകരിക്കാമെന്ന് തീരുമാനം ആയിരുന്നു. മോഹന്‍ലാല്‍ ലോക്ക് ഡൗണിന് മുമ്പ് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രമാണ് റാം. തൃഷയാണ് നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്.

റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറെന്ന് ജീത്തു ജോസഫ്, സെക്കന്‍ഡ് ഹാഫ് മുഴുവന്‍ യു.കെയിലെന്ന് മോഹന്‍ലാല്‍
2020ലെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍, മോഹന്‍ലാലിന്റെ റാം തുടങ്ങി

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് റാം. ഞാന്‍ ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ദൃശ്യവും,മെമ്മറീസുമാണ്. റാം അത്തരമൊരു ത്രില്ലര്‍ അല്ല. ഞാന്‍ മുമ്പ് ചെയ്തതില്‍ വ്യത്യസ്ഥമായ സിനിമയാണ്.

ജീത്തു ജോസഫ്

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. പാഷന്‍ സ്റ്റുഡിയോസും നിര്‍മ്മാണ പങ്കാളികളാണ്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം. മോഹന്‍ലാലിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നറിയുന്നു. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറെന്ന് ജീത്തു ജോസഫ്, സെക്കന്‍ഡ് ഹാഫ് മുഴുവന്‍ യു.കെയിലെന്ന് മോഹന്‍ലാല്‍
2020 ഓണത്തിന് ആക്ഷന്‍ ത്രില്ലറുമായി മോഹന്‍ലാല്‍, ബിഗ് ബജറ്റില്‍ ജീത്തു ജോസഫിന്റെ റാം 

Related Stories

No stories found.
logo
The Cue
www.thecue.in