ബ്രേക്ക് പോലും എടുക്കാതെയാണ് ലാൽ സാർ ആ രംഗം ഷൂട്ട് ചെയ്ത്; ഇരുപതാം നൂറ്റാണ്ടിലെ ക്ളൈമാക്സ്‌ രംഗത്തെ കുറിച്ച് അരോമ മോഹൻ

ബ്രേക്ക് പോലും എടുക്കാതെയാണ് ലാൽ സാർ   ആ രംഗം ഷൂട്ട് ചെയ്ത്; ഇരുപതാം നൂറ്റാണ്ടിലെ ക്ളൈമാക്സ്‌ രംഗത്തെ കുറിച്ച്  അരോമ മോഹൻ

മോഹൻലാൽ നായകനായി കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് അക്കാലത്തെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. സിനിമയിലെ ക്ലൈമാക്സ് രംഗം തിരുവനന്തപുരത്ത് വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അവിടെ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ അരോമ മോഹൻ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിലോട് പറഞ്ഞു.

അരോമ മോഹൻ പറഞ്ഞത്

1987 യിൽലായിരുന്നു കെ മധു സംവിധാനം ചെയ്ത് ലാൽ സാർ അഭിനയിച്ച ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. എസ് എൻ സ്വാമിയായിരുന്നു സിനിമയുടെ തിരക്കഥ നിർവഹിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയിലെ ഒരു സന്ദർഭത്തിന്റെ വിജയത്തെ കുറിച്ച് ഓർത്തുപ്പോവുകയാണ്. വളരെ കോസ്റ്റ് കുറച്ച് ചെയ്യണം എന്ന ഉദ്ദേശത്തോട് കൂടിയാണ് ആ സിനിമ ചെയ്തത്. അന്നത്തെ കാലഘട്ടത്തിൽ കോസ്റ്റ് കുറച്ച് ചെയ്ത് വിജയിച്ച ഒരു സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. എന്റെ അങ്കിൾ ആയിരുന്നു സിനിമയുടെ നിർമ്മാതാവ്. തിരുവനന്തപുരത്ത് ഈഞ്ചക്കൽ ജംക്ഷനിൽ ഇന്നത്തെ കെഎസ്ആർടിസി ഡിപ്പോ ഉള്ള സ്ഥലത്തായിരുന്നു ആ സിനിമയിലെ കോളനിയുടെ സെറ്റ് ഇട്ടത്. പക്ഷെ വിമാനത്തവാളത്തിന്റെ ലൊക്കേഷനിൽ ഷൂട്ട് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ഘടകമായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചു. മണിക്കൂറിന് പതിനായിരം രൂപ ആയിരുന്നു ഫീസ്. രണ്ട് മണിക്കൂർ കൊണ്ട് ഷൂട്ട് അവസാനിക്കും എന്ന കാൽക്കുലേഷനിൽ നമ്മൾ വിമാനത്താവളത്തിൽ ഷൂട്ടിങ്ങിനായി പോയി.

വിമാനത്താവളത്തിന്റെ ഉള്ളിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ തന്നെ അവർ സമയം കാൽകുലേറ്റ് ചെയ്യുവാൻ തുടങ്ങും. വിമാനത്തവാളത്തിന്റെ ഉള്ളിലേയ്ക്ക് ഷൂട്ടിങ്ങിന് ആവശ്യമുള്ള മിനിമം ക്രൂ മാത്രമായിരുന്നു പോയത്. ലാൽ സാറും. മധു സാറും, സ്റ്റാന്റ് മാസ്റ്റർ ത്യാഗരാജൻ സാറും, പിന്നെ ക്യാമറ മാനും. അവർ ബ്രേക്ക് പോലും എടുക്കാതെ ഷൂട്ട് ചെയ്തു. അവർ ആഹാരം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. മരം കയറുന്ന അണ്ണാനെ പോലെ, ഓരോ സ്ഥലത്ത് നിന്നും അവർ കയറി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അവർ റൂഫിന്റെ മുകളിലേയ്ക്ക് കയറുന്നു. പിന്നെ താഴേക്ക് ചാടുന്നു. അതൊക്കെ പറയുമ്പോൾ എനിക്ക് രോമാഞ്ചം തോന്നും. അവർ അത്രത്തോളം ഇൻവോൾവ്ഡ് ആയാണ് സിനിമ ചെയ്തത്. ലൈറ്റ് പോകുന്നത് വരെ അവർ ഷൂട്ട് ചെയ്തു. ലാൽ സാർ ഉൾപ്പെടുന്ന ക്രൂ അത്രത്തോളം സഹിച്ചാണ് ആ സീൻ ഷൂട്ട് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in