'അദൃശ്യ ജാലകങ്ങൾ തിയറ്ററിൽ കാണാനാഗ്രഹിക്കുന്നവരെ എനിക്കറിയാം' ; നിർമാതാവ് സേഫ് ആയിരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൊവിനോ തോമസ്

'അദൃശ്യ ജാലകങ്ങൾ തിയറ്ററിൽ കാണാനാഗ്രഹിക്കുന്നവരെ എനിക്കറിയാം' ; നിർമാതാവ് സേഫ് ആയിരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൊവിനോ തോമസ്

മറ്റു സിനിമകൾക്കുള്ളപോലൊരു ബിസിനെസ്സ് മോഡൽ വർക്ക് ആകുന്നൊരു സിനിമയല്ല അദൃശ്യ ജാലകങ്ങൾ എന്ന് ടൊവിനോ തോമസ്. ഹെലികോപ്റ്റർ, ഫാക്ടറി അങ്ങനത്തെ കുറെ പരിപാടികൾ ഈ സിനിമയിലുണ്ട്. തരക്കേടില്ലാത്ത ഒരു കൊമേർഷ്യൽ പടത്തിന്റെ ബഡ്ജറ്റ് ചിലവാകുകയും വേണം എന്നാൽ നിർമാതാവ് സേഫ് ആയിരിക്കണം അത് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഈ സിനിമക്കൊരു ടാർഗെറ്റഡ് പ്രേക്ഷകർ ഉണ്ട്. എല്ലാവർക്കും ഒരുപോലെ ഇത് എൻജോയ് ചെയ്യാൻ പറ്റിയെന്ന് വരില്ല. പുറത്താണെങ്കിൽ ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ചതിന് ശേഷം തിയറ്ററിലെത്തുന്ന സിനിമകൾക്ക് ആൾ കൂടുതൽ കേറും. ഇവിടെയാണെങ്കിൽ അവാർഡ് പടമാണ് എന്ന ചിന്തയായിരിക്കും എന്ന് ടൊവിനോ തോമസ് പറഞ്ഞു. എന്നാൽ ഈ സിനിമ തിയറ്ററിക്കൽ റിലീസ് നടത്തുന്നതെന്തിനെന്നാൽ ഇത് കാണാൻ താല്പര്യമുള്ളവരുണ്ടെന്ന് എനിക്ക് പേർസണൽ അറിയാം. അവർ വരുകയും കാണുകയും ചെയ്യട്ടെയെന്ന് കരുതിയാണെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.

ടൊവിനോ തോമസ് പറഞ്ഞത് :

മറ്റു സിനിമകൾക്കുള്ളപോലൊരു ബിസിനെസ്സ് മോഡൽ വർക്ക് ആകുന്നൊരു സിനിമയല്ല അദൃശ്യ ജാലകങ്ങൾ. ഹെലികോപ്റ്റർ, ഫാക്ടറി അങ്ങനത്തെ കുറെ പരിപാടികൾ ഈ സിനിമയിലുണ്ട്. തരക്കേടില്ലാത്ത ഒരു കൊമേർഷ്യൽ പടത്തിന്റെ ബഡ്ജറ്റ് ചിലവാകുകയും വേണം എന്നാൽ ഒരു സാധാരണ ബിസിനെസ്സ് മോഡൽ വർക്ക് ആകാത്ത സിനിമയാണെങ്കിലും നിർമാതാവ് സേഫ് ആയിരിക്കണം. അത് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഈ സിനിമക്കൊരു ടാർഗെറ്റഡ് പ്രേക്ഷകർ ഉണ്ട്. എല്ലാവർക്കും ഒരുപോലെ ഇത് എന്ജോയ് ചെയ്യാൻ പറ്റിയെന്ന് വരില്ല. ഞാനും അവാർഡ് പടമെന്നാൽ ബോർ ആയിരിക്കുമെന്ന് ചിന്തിച്ച സമയത്ത് നിന്ന് ഓഫ്‌ബീറ്റ്‌ ആർട്ട് സിനിമകൾ കണ്ടു തുടങ്ങിയ കാലം തൊട്ട് കാണാൻ എനിക്ക് അവ ഇഷ്ടമാണ്. വളരെ പേർസണൽ എക്സ്പീരിയൻസ് ആയിട്ടാണ് അങ്ങനത്തെ സിനിമകൾ കാണുമ്പോൾ എനിക്ക് തോന്നുന്നത്. ബാക്കിയുള്ളത് കമ്മ്യൂണിറ്റി വ്യൂവിങ്ങിലും ഇങ്ങനത്തെ സിനിമകൾ പേർസണൽ എക്സ്പീരിയൻസ് പോലെയാണ് കാണാറുള്ളത്. സിനിമാസ്വാദകൻ എന്ന് സ്വയം വിളിക്കുന്ന ഞാൻ ഈ ഏരിയ തൊട്ടിട്ടില്ലെയില്ല എന്ന് മനസ്സിലാക്കുന്നത് 2011 സമയത്താണ്. അവിടം മുതൽ ഇങ്ങനത്തെ സിനിമകൾ തിരഞ്ഞുപിടിച്ച് കാണുകയും ചെയ്തു. സാധാരണ കൊമേർഷ്യൽ സിനിമ ആസ്വദിക്കുന്ന അതെ ലാഘവത്തോടെ നമ്മളൊരു സിനിമ കാണാൻ ഇരിക്കുകയാണെങ്കിൽ നമ്മുക്കത് ആസ്വദിക്കാം. പക്ഷെ നമ്മൾ അത്തരം സിനിമകൾ മുൻവിധി കാരണം കാണാതിരിക്കും. പുറത്താണെങ്കിൽ ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ചതിന് ശേഷം തിയറ്ററിലെത്തുന്ന സിനിമകൾക്ക് ആൾ കൂടുതൽ കേറും. ഇവിടെയാണെങ്കിൽ അവാർഡ് പടമാണ് എന്ന ചിന്തയായിരിക്കും. ഈ സിനിമ തിയറ്ററിക്കൽ റിലീസ് നടത്തുന്നതെന്തിനെന്നാൽ ഈ സിനിമ കാണാൻ താല്പര്യമുള്ളവരുണ്ടെന്ന് എനിക്ക് പേർസണൽ അറിയാം. അവർ വരുകയും കാണുകയും ചെയ്യട്ടെ.

ഡോ.ബിജു സംവിധാനം ചെയ്ത് ടൊവിനോ തോമസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ടൊവീനോ തോമസ് പ്രൊഡക്ഷൻസിനും എല്ലനാർ ഫിലിംസിനുമൊപ്പം തെലുങ്ക് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മൈത്രീ മൂവി മേക്കേഴ്‌സും ചേർന്നാണ് അദൃശ്യ ജാലകങ്ങൾ നിർമ്മിക്കുന്നത്. മൈത്രീ മൂവി മേക്കേഴ്‌സിന്റെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം കൂടിയാണ് അദൃശ്യജാലകങ്ങള്‍. യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.

Related Stories

No stories found.
logo
The Cue
www.thecue.in