ആ ഒരു വരിയില്‍ നിന്ന് ക്ലൈമാക്‌സിലേക്ക്, വീണ്ടും സുരാജ്-നിമിഷ കോമ്പിനേഷന്‍; ഉണ്ണി ഗോവിന്ദരാജ് അഭിമുഖം

ആ ഒരു വരിയില്‍ നിന്ന് ക്ലൈമാക്‌സിലേക്ക്, വീണ്ടും സുരാജ്-നിമിഷ കോമ്പിനേഷന്‍;  ഉണ്ണി ഗോവിന്ദരാജ് അഭിമുഖം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂട്-നിമിഷ സജയന്‍ കോമ്പോയിലെത്തിയ സിനിമയെന്ന പ്രത്യേകത കൂടി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത 'ഹെവന്‍' എന്ന ചിത്രത്തിനുണ്ട്. ത്രില്ലറിന്റെ പതിവ് രീതികളെ മറികടന്ന് സിനിമയൊരുക്കിയെന്ന സന്തോഷമാണ് റിലീസിന് ശേഷമെന്ന് സംവിധായകന്‍ നവാഗത സംവിധായകന്‍ ഉണ്ണി ഗോവിന്ദരാജ്. ആദ്യ സിനിമക്ക് തന്നെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച കയ്യടി ആഹ്ലാദിപ്പിക്കുന്നുണ്ടെന്ന് സംവിധായകന്‍. 'ജനഗണമന'യില്‍ നിന്നും പത്താം വളവില്‍ നിന്നും വ്യത്യസ്ഥമായി ഇമോഷണല്‍ ലെയറിലൂടെ നീങ്ങുന്ന സമര്‍ത്ഥനായ ഒരു പൊലീസ് ഓഫീസറായി സുരാജ് വെഞ്ഞാറമ്മൂടിനെ ഹെവനില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഉണ്ണി.

.

ഫോറന്‍സിക് ട്രാക്കില്‍ കണ്ട ആകര്‍ഷണം

രണ്ടരവര്‍ഷം മുമ്പാണ് സുബ്രഹ്‌മണ്യന്‍ സര്‍ എന്നോട് ഹെവനിന്റെ കഥ പറയുന്നത്. ഒരുപാട് ത്രില്ലര്‍ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും കുറ്റാന്വേഷണത്തില്‍ ഫോറന്‍സികിന്റെ സാധ്യത കൃത്യമായി പ്രയോജനപ്പെടുത്തിയ സിനിമകള്‍ കുറവാണ്. അതാണ് എന്നെ ഈ സിനിമയിലേക്ക് എക്‌സൈറ്റ് ചെയ്യിച്ച പ്രധാന ഘടകം. കുറ്റാന്വേഷണവും ഫോറന്‍സിക് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് അദ്ദേഹം ഈ തിരക്കഥ എഴുതിയിരിക്കുന്നത്.

ആ ഒരു വരിയില്‍ നിന്ന് ക്ലൈമാക്‌സിലേക്ക്

ഡോ.ഷെര്‍ലി വാസു മാഡം എഴുതിയ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകത്തിലെ ഒരു വരിയില്‍ നിന്നാണ് ഹെവന്‍ എന്ന സിനിമക്ക് പ്രചോദനം. ഈ സിനിമയുടെ ക്ലൈമാക്‌സും ലീഡിംഗ് പോയിന്റുമെല്ലാം വരുന്നത് അത്തരമൊരു ആലോചനയില്‍ നിന്നാണ്. ഷെര്‍ലി മാഡവുമായും ഉമാദത്തന്‍ സാറുമായുമൊക്കെ സിനിമയുടെ പ്രാഥമിക ആലോചനക്ക് വേണ്ടി ചര്‍ച്ച നടത്തിയിരുന്നു.

ത്രില്ലര്‍ സിനിമയെന്ന് നമ്മള്‍ പറയുമ്പോള്‍ ഒരു സൈക്കോപാത്ത്, അല്ലെങ്കില്‍ സീരിയല്‍ കില്ലര്‍ അതിനെ തേടിയുള്ള തുടര്‍അന്വേഷണം എന്നതൊക്കെയാണ് എപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളത്. അതില്‍ നിന്ന് മാറി നീങ്ങണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഇമോഷണല്‍ ട്രാക്ക് കൂടി ഹെവനിലേക്ക് കൊണ്ടുവരാന്‍ തുടക്കത്തിലേ ശ്രമിച്ചു. അന്വേഷണത്തെ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം സമര്‍ത്ഥനായ ഒരു പൊലീസ് ഓഫീസര്‍ മറഞ്ഞിരിക്കുന്ന കുറ്റവാളിയെ പുറത്തെത്തിക്കാന്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളെ എങ്ങനെ ത്രില്ലിംഗ് സ്വഭാവത്തില്‍ കൊണ്ടുവരാമെന്നും ഞങ്ങള്‍ ആലോചിച്ചു. ഒരു ഉദാഹരണം പറഞ്ഞാല്‍, മാളത്തില്‍ ഒരു പാമ്പ് ഒളിച്ചിരുന്നാല്‍ നമ്മള്‍ മണ്ണെണ്ണ ഒഴിച്ച് പുറത്തെത്തിക്കും അതുപോലൊരു രീതിയിലാണ് സ്‌ക്രീന്‍പ്ലേ.

SETHU ATHIPPILLIL

ജനഗണമനയിലെയും പത്താംവളവിലെയും സുരാജേട്ടനല്ല ഹെവനില്‍

'ജനഗണമന'യുടെ റിലീസ് വൈകിയതിനാലാണ് 'ഹെവനും' 'ജനഗണമന'യും ഒന്നിച്ച് വന്നത്. ഇമോഷണലി ഒരു അതിസാധാരണക്കാരനായി തോന്നുകയും പൊലീസ് ഓഫീസര്‍ എന്ന നിലക്ക് സമര്‍ത്ഥനായി നീങ്ങുകയും ചെയ്യണമെന്ന ചിന്തയിലാണ് സുരാജേട്ടന്‍ ഇതിലേക്ക് വരുന്നത്. ഒരു ലൗഡ്‌നസ് സ്വഭാവത്തിലുള്ള സിനിമ ഹെവന്റെ തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നില്ല. പത്താം വളവിലെയും ജനഗണമനയിലെയും കാരക്ടറിന്റെ ഇമോഷണല്‍ ലെയറില്‍ അല്ല സുരാജേട്ടനെ നിങ്ങള്‍ക്ക് ഇതില്‍ കാണാന്‍ കഴിയുക. സട്ടില്‍ ആയ രീതിയിലാണ് ഈ കഥാപാത്രം.

ആദ്യമായി സംവിധാനം ചെയ്ത സിനിമക്ക് തന്നെ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചതിന്റെ ആഹ്ലാദമുണ്ട്. റിലീസ് ദിവസം പ്രേക്ഷകര്‍ക്കൊപ്പമാണ് സിനിമ കണ്ടത്. സുരാജേട്ടനും ജാഫര്‍ക്കയും നിമിഷയും സുധീഷേട്ടനുമെല്ലാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്ത സിനിമയെന്ന അഭിപ്രായം തിയറ്ററുകളില്‍ നിന്ന് കേള്‍ക്കുമ്പോഴും സന്തോഷമുണ്ട്. പേഴ്‌സണലി മെസേജും കോളുകളും വരുന്നുണ്ട്. വ്യത്യസ്ഥമായി ഒരു ത്രില്ലര്‍ ഒരുക്കാനായി എന്ന ചാരിതാര്‍ത്ഥ്യമുണ്ട്.

ഹെവന്‍ തിയറ്ററിന് വേണ്ടിയൊരുക്കിയ സിനിമ

എന്റെ സിനിമ എന്ന് നിലക്ക് പറയുകയല്ല, തിയറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന രീതിയിലാണ് ഹെവന്‍ ഒരുക്കിയിട്ടുള്ളത്. ബിജിഎം ഇട്ട് അതിനൊപ്പം നീങ്ങുന്ന ത്രില്ലറിന്റെ മൂഡല്ല ഞങ്ങള്‍ തുടക്കം മുതലേ ഡിസൈന്‍ ചെയ്തത്. ഡയറക്ടറുടെ പെര്‍സ്‌പെക്ടീവില്‍ അല്ല കാരക്ടറിന്റെ ഇമോഷന്‍സ്

Related Stories

No stories found.
logo
The Cue
www.thecue.in