'പഠിക്കുക, മറക്കുക, ചെയ്യുക എന്നതാണ് ലാലേട്ടന്റെ രീതി' ; വാലിബനിലാണ് ലാലേട്ടനൊപ്പം ഏറ്റവും ദൈർഖ്യമുള്ള റോൾ ചെയ്തതെന്ന് ഹരീഷ് പേരടി

'പഠിക്കുക, മറക്കുക, ചെയ്യുക എന്നതാണ് ലാലേട്ടന്റെ രീതി' ; വാലിബനിലാണ് ലാലേട്ടനൊപ്പം ഏറ്റവും ദൈർഖ്യമുള്ള റോൾ ചെയ്തതെന്ന് ഹരീഷ് പേരടി

ലാലേട്ടന്റെ രീതി താൻ മനസ്സിലാക്കിയിടത്തോളം പഠിക്കുക മറക്കുക ചെയ്യുക എന്നതാണെന്ന് നടൻ ഹരീഷ് പേരടി. ലാലേട്ടന്റെ കൂടെ താൻ ചെയ്ത എല്ലാ സിനിമകളിലും നല്ല കഥാപാത്രങ്ങൾ ആണ് ലഭിച്ചത്. ആറിൽ അഞ്ചും നല്ല കഥാപാത്രങ്ങൾ ഒന്ന് മാത്രം ഒരു ചെറിയ വേഷം ആയിരുന്നു. മലൈക്കോട്ടൈ വാലിബനിലാണ് ഏറ്റവും കൂടുതൽ ലെങ്ങ്തി ആയിട്ടുള്ള റോൾ ലഭിച്ചതെന്നും ഹരീഷ് പേരടി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ മലൈക്കോട്ടൈ വാലിബന്റെ ആശാനായ അയ്യനാർ എന്ന കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിച്ചിരിക്കുന്നത്.

ഹരീഷ് പേരടി പറഞ്ഞത് :

ഞാൻ ലാലേട്ടന്റെ കൂടെ ചെയ്ത എല്ലാ സിനിമകളിലും നല്ല കഥാപാത്രങ്ങൾ ആണ്. ആറിൽ അഞ്ചും നല്ല കഥാപാത്രങ്ങൾ ഒന്ന് മാത്രം ഒരു ചെറിയ വേഷം ആയിരുന്നു. മലൈക്കോട്ടൈ വാലിബനിലാണ് ഏറ്റവും കൂടുതൽ ലെങ്ങ്തി ആയിട്ടുള്ള റോൾ. ലാലേട്ടന്റെ രീതി ഞാൻ മനസ്സിലാക്കിയിടത്തോളം പഠിക്കുക മറക്കുക ചെയ്യുക എന്നതാണ്. അതുകൊണ്ട് പുതിയതൊന്ന് ഉണ്ടായി വരും. അഭിനേതാക്കൾ കൂടുതൽ ചെയ്യുക പഠിക്കുക, പഠിക്കുക, ഓർമിക്കുക എന്നുള്ളതാണ്. അതിന്റെ ഉള്ളിൽ തന്നെ നിന്ന് കളിക്കും അതിൽ തെറ്റില്ല സംഭവം നടന്നു പോകും. അതുകൊണ്ട് തന്നെ സെറ്റിൽ ഞങ്ങൾ അഭിനേതാക്കളുമായിരിക്കും മനുഷ്യരും ആയിരിക്കും, ഒരേ സമയം രണ്ടു കാര്യങ്ങൾ നടക്കും. മനോജിന്റെ അടുത്താണ് മോഹൻലാൽ കൂടുതൽ സംസാരിക്കുക. അതുകഴിഞ്ഞ് അദ്ദേഹം ഷോട്ടിലേക്ക് പോകുമ്പോൾ അവിടെ വേറെയൊരു സംഭവം നടക്കും.

നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in