ഹോളിവുഡ് നിലവാരം, ബറോസ് ഒരു ദിവസത്തെ ചിത്രീകരണച്ചെലവ് വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

ഹോളിവുഡ് നിലവാരം, ബറോസ് ഒരു ദിവസത്തെ ചിത്രീകരണച്ചെലവ് വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണ ചിലവ് വെളിപ്പെടുത്തി നിർമ്മത്താവ് ആന്റണി പെരുമ്പാവൂർ. ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവെന്ന് വെള്ളിത്തിരയ്ക്ക് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് മാര്‍ച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്നാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചത്.

ത്രീഡിയില്‍ ഒരുക്കന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. പല ഘട്ടങ്ങളിലായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാൽ സാർ. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയിൽ വന്നിട്ട് കുറെ നാളുകൾ ആയി.

കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് ഈ സിനിമയെക്കുറിച്ച് കുറച്ചുകൂടി ഗൗരവമായി അദ്ദേഹം കണ്ടത്- ആന്റണി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in