വിലായത്ത് ബുദ്ധയിലേക്ക് പൃഥ്വിരാജ്, സച്ചിയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജയന്‍ നമ്പ്യാര്‍

വിലായത്ത് ബുദ്ധയിലേക്ക് പൃഥ്വിരാജ്, സച്ചിയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജയന്‍ നമ്പ്യാര്‍

അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ' എന്ന ശിഷ്യന്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ പിന്നീട് അനൗണ്‍സ് ചെയ്തിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന വിലായത്ത് ബുദ്ധ അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള കൃതിയാണ് സിനിമക്ക് ആധാരം. ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനുമാണ് തിരക്കഥ. ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും. സന്ദീപ് സേനനും ജയന്‍ നമ്പ്യാരും രാജേഷ് പിന്നാടനും തിരക്കഥ കൈമാറുന്ന ചിത്രം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

എന്റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്റെ കൂടെ ഞാന്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് 'വിലായത്ത് ബുദ്ധ'. ഈ ചിത്രം സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അദ്ദേഹം പോയി. ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു.

സന്ദീപ് സേനന്‍

സന്ദീപ് സേനന്‍
സന്ദീപ് സേനന്‍

ജയന്‍ നമ്പ്യാര്‍ നേരത്തെ ദ ക്യുവിനോട് സംസാരിച്ചത്

വിലായത് ബുദ്ധയെക്കുറിച്ച് സച്ചിയേട്ടന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അയ്യപ്പനും കോശിയുടെയും സെറ്റില്‍ വെച്ച് എന്റെ സിനിമയുടെ അനൗണ്‍സ്മെന്റ് നടന്നിരുന്നു. സച്ചിയേട്ടന്റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്റെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാനായിരുന്നു പദ്ധതി. മറയൂരിലെ സിനിമയുടെ ലൊക്കേഷന്‍ കാണുവാനും എന്നോട് പറഞ്ഞിരുന്നു. ലൊക്കേഷന്‍ കാണുവാനായി മറയൂരിലേയ്ക്ക് പോകാനിരുന്ന സമയത്താണ് ലോക്ക്ഡൗൺ വന്നതും തുടര്‍ന്ന് സിനിമയുടെ റിസേര്‍ച്ച് വര്‍ക്കിലേക്ക് കടക്കുന്നതും. അയ്യപ്പനും കോശിയുടെയും ഒന്നാം വാര്‍ഷികമായതു കൊണ്ടും ഫെബ്രുവരി ഏഴാം തീയതി എന്ന ദിവസത്തോട് ഇഷ്ടമുള്ളതു കൊണ്ടുമാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ആ ദിവസം നടത്തിയത്. മറ്റൊരു പ്രോജെക്റ്റുമായി മുന്നോട്ടു പോകാനായിരുന്നു പ്ലാന്‍. ഇന്ദുച്ചേട്ടനും രാജേഷ് പിന്നാടനുമാന് ഞാന്‍ തന്നെ വിലായത് ബുദ്ധ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. സച്ചിയേട്ടന്റെ മനസ്സറിയുന്ന ആളായത് കൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം പറഞ്ഞു. 'തീര്‍ച്ചയായും ജയന്‍ വിലായത്ത് ബുദ്ധ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു.

സച്ചിക്കൊപ്പം ജയന്‍ നമ്പ്യാര്‍
സച്ചിക്കൊപ്പം ജയന്‍ നമ്പ്യാര്‍

നോവലില്‍ നിന്ന് ഏറെ മാറ്റങ്ങള്‍

പുസ്തകത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാകും. കഥാപാത്രങ്ങളെ വേറൊരു വിധത്തില്‍ അവതരിപ്പിക്കുകയും മറയൂരില്‍ നടക്കുവാന്‍ സാധ്യതയുള്ള കഥാസന്ദർഭങ്ങളുമാണ് സിനിമയാകുന്നത്. കഥാപാത്രങ്ങളുടെ പേരിലൊന്നും മാറ്റമുണ്ടായിരിക്കുകയില്ല. പുസ്തകത്തിൽ നിന്നും വ്യത്യസ്‍തമായി കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലേയ്ക്കും സിനിമ കടക്കുന്നുണ്ട്.

ജേക്സ് ബിജോയ് സംഗീതവുമൊരുക്കും. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരുന്നത്. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, സൗദി വെള്ളക്കാ എന്നീ സിനിമകള്‍ക്ക് ശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, ബ്രോ ഡാഡി എന്നീ സിനിമകളുടെ സഹസംവിധായകനുമാണ്.

വിലായത്ത് ബുദ്ധയിലേക്ക് പൃഥ്വിരാജ്, സച്ചിയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജയന്‍ നമ്പ്യാര്‍
ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത് ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
വിലായത്ത് ബുദ്ധയിലേക്ക് പൃഥ്വിരാജ്, സച്ചിയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജയന്‍ നമ്പ്യാര്‍
ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത് ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍

Related Stories

No stories found.
logo
The Cue
www.thecue.in