'മോഹൻലാലിന്റേയും ശ്രീനിവാസന്റെയും കഥയല്ല വർഷങ്ങൾക്ക് ശേഷം;ചെന്നൈ സ്റ്റാറെന്ന് വിളിക്കുന്നത് ശരിവെക്കുന്ന ചിത്രമെന്ന് വിനീത് ശ്രീനിവാസൻ

'മോഹൻലാലിന്റേയും ശ്രീനിവാസന്റെയും കഥയല്ല വർഷങ്ങൾക്ക് ശേഷം;ചെന്നൈ സ്റ്റാറെന്ന് വിളിക്കുന്നത് ശരിവെക്കുന്ന ചിത്രമെന്ന്  വിനീത് ശ്രീനിവാസൻ

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ചിത്രം മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ എന്നിവരുടെ എൺപതുകളിലെ ജീവിതത്തെ പ്രമേയമാക്കിയാണ് ഒരുങ്ങുന്നതെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ള സിനിമയല്ല വർഷങ്ങൾക്ക് ശേഷമെന്നും ചിത്രത്തെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ പറ്റില്ലെന്നും വിനീത് ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്നെ ചെന്നൈ സ്റ്റാർ എന്ന് വിളിക്കുന്നതിനെ ശരിവെക്കുന്ന സിനിമയായിരിക്കും വർഷങ്ങൾക്ക് ശേഷമെന്നും വിനീത് പറഞ്ഞു. നമുക്ക് നേരിട്ട് അറിയാവുന്ന പശ്ചാത്തലത്തിൽ നിന്നും കഥ പറയുമ്പോഴാണ് സത്യസന്ധത ഉണ്ടാകുക. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളാണ് ഞാൻ എൻറെ സിനിമയിൽ പറയുന്നത്, അല്ലാതെ വന്നത് തിര മാത്രമാണ്. അതിൽ ജനങ്ങൾ കണക്ടാകുമെന്നും അതുകൊണ്ടാണ് ചെന്നൈയും തലശ്ശേരിയുമൊക്കെ പ്രധാന ലൊക്കേഷനാകുന്നതെന്ന് വിനീത് പറഞ്ഞു.

ഹൃദയത്തിന് ശേഷം മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഗായിക ബോംബേ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in