'ചിലപ്പോൾ വേട്ടക്കാർതന്നെ വേട്ടയാടപ്പെടുന്നു', കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും ഒന്നിക്കുന്ന ത്രില്ലർ, 'നായാട്ട്'

'ചിലപ്പോൾ വേട്ടക്കാർതന്നെ വേട്ടയാടപ്പെടുന്നു', കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും ഒന്നിക്കുന്ന ത്രില്ലർ, 'നായാട്ട്'

ദുൽഖർ ചിത്രം 'ചാർലി'ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'നായാട്ട്', ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 'ചിലപ്പോൾ വേട്ടക്കാർതന്നെ വേട്ടയാടപ്പെടുന്നു' എന്ന ടാ​ഗ് ലൈനോടെയാണ് പോസ്റ്റർ. ചിത്രത്തിൽ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിക്കുന്നത്. ജോജു ജോർജും നിമിഷ സജയനുമാണ് മറ്റ് നായക കഥാപാത്രങ്ങൾ.

Sharing the official title poster of Martin Prakkat directorial,penned by Shahi Kabir,captured by Shyju Khalid ,Edited...

Posted by Kunchacko Boban on Saturday, September 19, 2020

'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന നിർവ്വഹിക്കുന്നത്. ചിത്രം ത്രില്ലറാണെങ്കിലും 'ജോസഫ്' പോലെ ഒരു കുറ്റാന്വേഷണകഥ അല്ലെന്ന് ഷാഹി 'ദ ക്യു'വിനോട് പറഞ്ഞു. അനിൽ നെടുമങ്ങാട്, യമ തുടങ്ങിയവരും ചിത്രത്തലുണ്ട്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ​അൻവർ അലിയാണ് ഗാനരചന. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മൂന്നാർ, കൊടൈക്കനാൽ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. 15 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുണ്ട്. കോവിഡ് മൂലം നിർത്തിവച്ചിരുന്നതാണ്. ഈ മാസം തുടർചിത്രീകരണത്തിലേക്ക് കടക്കുമെന്നും മാർട്ടിൻ പ്രക്കാട്ട് 'ദ ക്യു'വിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in