'ദൃശ്യം' പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായി 'തുടരും' എന്ന ചിത്രത്തെ താരതമ്യം ചെയ്യരുത്, അത് ദോഷം ചെയ്യും: തരുൺ മൂർത്തി

'ദൃശ്യം' പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായി 'തുടരും' എന്ന ചിത്രത്തെ താരതമ്യം ചെയ്യരുത്, അത് ദോഷം ചെയ്യും: തരുൺ മൂർത്തി
Published on

ദൃശ്യം പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായി മത്സരിക്കാനോ താരമതമ്യം ചെയ്യാനോ സാധിക്കാത്ത സിനിമയാണ് തുടരും എന്ന് സംവിധായകൻ തരുൺ മൂർത്തി. ദൃശ്യം പോലെ ഒരു സിനിമയായിരിക്കും തുടരും എന്ന് മുമ്പ് നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുടരും ഒരു ത്രില്ലർ സിനിമയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ മോഹൻലാൽ പറഞ്ഞത് ദൃശ്യം സിനിമയിലെ പോലെ ഒരു കോമൺ മാൻ ആണ് തുടരും എന്ന ചിത്രത്തിലും വരുന്നത് എന്നാണെന്നും ദൃശ്യം പോലെ ട്വിസ്റ്റോ മറ്റോ ഉള്ള ചിത്രമല്ല തുടരും എന്നും തരുൺ മൂർത്തി റേഡിയോ മാം​ഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു,

തരുൺ മൂർത്തി പറഞ്ഞത്:

ഒരു കുടുംബം, ഒരു സാധാരണക്കാരന്‍, ആളുകള്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാസന്ദര്‍ഭങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം ദൃശ്യത്തിന്‍റെ കാര്യം പറഞ്ഞത്. ദൃശ്യം പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായൊന്നും മത്സരിക്കാനോ താരതമ്യം ചെയ്യാനോ പറ്റില്ല. ദൃശ്യം പോലെ ഒരു സംഗതി എന്നാണ് അദ്ദേഹം പറഞ്ഞത്. കുടുംബം, മക്കള്‍ എന്നൊക്കെ പറയുമ്പോള്‍ത്തന്നെ സ്വാഭാവികമായും ഒരു ദൃശ്യം താരതമ്യം വരുമല്ലോ. പക്ഷേ ആ താരതമ്യം വന്നാല്‍ ഈ സിനിമയ്ക്ക് അത് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ സിനിമയില്‍ ലാലേട്ടന്‍റെ കഥാപാത്രം കടന്നു പോകുന്ന മാനസികമായ സംഘര്‍ഷങ്ങളും. വൈകാരികമായ നിമിഷങ്ങളുമെല്ലാമുണ്ട്. അത് വളരെ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാനും ക്യാപ്ചര്‍ ചെയ്യാനും പറ്റിയിട്ടുണ്ട്. പക്ഷേ അതില്‍ ദൃശ്യം പോലെ ഒരു മിസ്റ്ററിയോ ഇന്‍വെസ്റ്റിഗേഷനോ ഒന്നുമില്ല. പക്ഷേ സിനിമയ്ക്ക് ടെന്‍ഷന്‍സ് ഉണ്ട്. ഹ്യൂമറും സംഘര്‍ഷവും നല്ല ക്യാരക്റ്റര്‍ ആര്‍ക്കുകളും ഒക്കെയുണ്ട്. അതൊക്കെവച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വളരെ കോണ്‍ഫിഡന്‍റ് ആയിട്ടുള്ള സിനിമയാണ് തുടരും. ലാലേട്ടന്‍ സത്യസന്ധമായാണ് ആ അഭിമുഖത്തില്‍ പറഞ്ഞത് ആ കോമൺമാൻ ഫാക്ടറിനെക്കുറിച്ചാണ്. പക്ഷേ ആളുകള്‍ അതില്‍ നിന്ന് എടുക്കുന്നത് ഇതൊരു മിസ്റ്ററി, ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കും എന്നാണ്. ട്വിസ്റ്റോട് ട്വിസ്റ്റ് ആയിരിക്കും എന്നാണ്. ഒരിക്കലും ഈ സിനിമയില്‍ ട്വിസ്റ്റ് ഇല്ല. അങ്ങനെ വിചാരിച്ച് സിനിമ കാണാൻ കയറിയാൽ ആ സിനിമ അവർക്ക് കണക്ട് ആകാതെ പോകും.

Related Stories

No stories found.
logo
The Cue
www.thecue.in