'വാലിബന്റെ വേഗത പോരെന്ന് പറയുന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ട്' ; നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുതെന്ന് ലിജോ

'വാലിബന്റെ വേഗത പോരെന്ന് പറയുന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ട്' ; നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുതെന്ന് ലിജോ

വാലിബൻ ഫെരാരി എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല, ഇതൊരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമുള്ള സിനിമയാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ വേഗത പോര എന്ന് പറയുന്നതിൽ തനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതെല്ലാം നമ്മൾ കണ്ടു ശീലിച്ച സിനിമയിലെ പോലെ ആകണമെന്ന് എന്തുകൊണ്ട് വാശി പിടിക്കണം ? നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി ആകരുത്. നമ്മുടെ കാഴ്ച നമ്മുടേത് മാത്രമാണെന്നും ചിത്രത്തിന്റെ പ്രസ് മീറ്റിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത് :

സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതെല്ലം നമ്മൾ കണ്ടു ശീലിച്ച സിനിമയിലെ പോലെ ആകണമെന്ന് എന്തുകൊണ്ട് വാശി പിടിക്കണം ? വാലിബൻ ഫെരാരി എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല, ഇതൊരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമുള്ള സിനിമയാണ്. അതിൽ നമ്മൾ ഒളിപ്പിച്ചിരുന്ന ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ അതിന്റെ വേഗത 100ൽ 100 അല്ല. സിനിമയുടെ ഇന്റർവ്യൂസിൽ എല്ലാം ഞങ്ങളുടെ ടീം ഒരുപോലെ പറഞ്ഞ കാര്യമാണ് അത്. അതിന്റെ വേഗത പോരാ എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി ആകരുത്. നമ്മുടെ കാഴ്ച നമ്മുടേത് മാത്രമാണ്. കാലഘട്ടത്തിന്റെ പ്രശ്നം കൂടിയാണത്. മറ്റുള്ളവർ പ്രതികരിക്കുന്നതും മറ്റുള്ളവർ പറയുന്നത് മാത്രമായുള്ള ക്രിട്ടിസിസം മാത്രമാകും നമ്മുടെ കാഴ്ചക്ക് അടിസ്ഥാനം. ഒരിക്കലും അതാകരുത്, നമ്മൾ തന്നെ കണ്ട് ആസ്വദിക്കുകയും അഭിപ്രായം പറയുകയും ചെയ്യണം.

ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനെതിരെ എന്തിനാണ് ഇത്ര വൈരാഗ്യം പ്രചരിപ്പിക്കുന്നതെന്നും സിനിമ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ല എന്നും ലിജോ ജോസ് പ്രസ് മീറ്റിൽ കൂട്ടിച്ചേർത്തു. ചിത്രം നിർമിക്കുന്നത് ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in