അതൊന്നും റീ ക്രിയേറ്റ് ചെയ്യാൻ നോക്കണ്ട എന്നാണ് ആദ്യമേ തീരുമാനിച്ചത്, മോഹൻലാൽ ചിത്രത്തെക്കുറിച്ച് തരുൺ മൂർത്തി

L360
L360

വിന്റേജ് മോഹൻലാൽ എന്നത് ഒരു മാർക്കറ്റിം​ഗ് തന്ത്രമായി ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്ന ചിത്രമായിരിക്കില്ല L 360 എന്ന് സംവിധായകൻ തരുൺ മൂർത്തി. വിന്റേജ് ലാലേട്ടനെപ്പോലെയുണ്ട് ഈ കഥാപാത്രമെന്ന് എന്ന് പറയിപ്പിക്കാനോ ആ​ഗ്രഹിക്കുന്നില്ലെന്നും തരുൺ.പക്ഷേ നമുക്ക് കുറച്ചു നാളായിട്ട് മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരു ലാലേട്ടൻ‌ മിസ്സിം​ഗ് ആണ്. അങ്ങനെ മുണ്ടുടുത്ത് നടക്കുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും തരുൺ മൂർത്തി ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറയുന്നു. അത് എത്രത്തോളം വിജയിക്കും എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നും സംവിധായകൻ

L360
വിന്റേജ് ലാലേട്ടനെ റീ ക്രിയേറ്റ് ചെയ്യാനല്ല, മുണ്ടുടുത്ത് വരുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ശ്രമം ; തരുൺ മൂർത്തി അഭിമുഖം
L360
ടാക്സി ഡ്രെെവർ ഷണ്മുഖമായി മോഹൻലാൽ, ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രം എൽ 360 ചിത്രീകരണം ആരംഭിച്ചു

തരുൺ മൂർത്തി പറഞ്ഞത്

ലാല്‍ സാറിന്‍റെ ചിരി, നോട്ടം, കുസൃതികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ നമുക്ക് ഇഷ്ടമാണ്. പക്ഷേ അതൊന്നും റീ ക്രിയേറ്റ് ചെയ്യാൻ നോക്കണ്ട എന്നാണ് ആദ്യമേ തീരുമാനിച്ചത്. വിന്റേജ് എന്ന് പേരിൽ ഒന്നും റിക്രിയേറ്റ് ചെയ്യണ്ട എന്നായിരുന്നു തീരുമാനം. തിരക്കഥയ്ക്ക് അനുയോജ്യമായ തരത്തിൽ മോഹൻലാൽ എന്ന നടനിലുള്ള ചില നിഷകളങ്ക ഭാവങ്ങൾ, കൗതുകകരമായ അഭിനയ മൂഹൂർത്തങ്ങൾ അതെല്ലാം പുതുതായിട്ട് ഉണ്ടാക്കാൻ നോക്കുക എന്നതായിരുന്നു തീരുമാനം. എന്നാലും ചില സമയങ്ങളിൽ ചില കാര്യങ്ങളൊക്കെ പെട്ടന്ന് പഴയ സിനിമയുമായി റിലേറ്റ് ചെയ്യാൻ തോന്നും. അപ്പോൾ അദ്ദേഹം തന്നെ പറയും അത് മുമ്പുള്ള സിനിമകളിൽ ഉള്ളത് പോലെയില്ലേ നമുക്ക് അത് ചെയ്യണോ, വേറൊരു പരിപാടി ചെയ്യാം എന്ന്. ചിലപ്പോൾ നമ്മൾ തന്നെ ഇത് മറ്റൊരു തരത്തിൽ ചെയ്താലോ എന്ന് അങ്ങോട്ട് ചോദിക്കും. എപ്പോഴും പുതിയത് ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം ഞങ്ങളുടെ ഭാ​ഗത്ത് നിന്നും ലാൽ സാറിന്റെ ഭാ​ഗത്ത് നിന്നും ഒക്കെയുണ്ടായിട്ടുണ്ട്. വിന്റേജ് എന്നതിനെ ഒരു മാർക്കറ്റിം​ഗ് ടൂളായിട്ട് വയ്ക്കാനോ വിന്റേജ് ലാലേട്ടനെപ്പോലെയുണ്ട് എന്ന് പറയിപ്പിക്കാനോ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ നമുക്ക് കുറച്ചു നാളായിട്ട് മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരു ലാലേട്ടൻ‌ മിസ്സിം​ഗ് ആണ്. അങ്ങനെ മുണ്ടുടുത്ത് നടക്കുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, അത് എത്രത്തോളം വിജയിക്കും എന്ന് പറയേണ്ടത് പ്രേക്ഷകനാണ്.

പ്രശസ്ത ഫോട്ടോ​ഗ്രാഫർ കെ ആർ സുനിലിന്റെ കഥയിൽ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് L360 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിര്മ്മാണം. ഷാജി ക്യാമറയും

ജേക്സ് ബിജോയ് സം​ഗീത സംവിധാനവും ​ഗോകുൽ ദാസ് കലാ സംവിധാനവും നിർവഹിക്കുന്നു. എമ്പുരാൻ കേരള ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഓ​ഗസ്റ്റിൽ തരുൺ മൂർത്തി ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

L360
നാട്ടിൻപുറത്തെ ടാക്സി ഡ്രൈവറായി മോഹൻലാൽ, തരുൺ മൂർത്തി ചിത്രം റാന്നിയിൽ തുടങ്ങും; ക്യാമറ ഷാജികുമാർ

മോഹൻലാൽ എന്ന നടനെ എക്സ്പ്ലോർ ചെയ്യാനുള്ളത് L360 ഉണ്ട്.

കൊവിഡിന് ശേഷം വന്ന സംവിധായകരിൽ, മോഹൻലാൽ എന്ന മഹാനടനൊപ്പം സിനിമ ചെയ്യാൻ പറ്റുക എന്നത് വലിയ ഭാ​ഗ്യമായിട്ടും സന്തോഷമായിട്ടും കരുതുന്ന ഒരാൾ തന്നെയാണ് ഞാൻ. ഞാൻ‌ ഇതിന് മുമ്പ് ചെയ്തിരിക്കുന്ന രണ്ട് സിനിമകളും രണ്ട് വേരിയേഷനുകളിലുള്ള സിനിമയാണ്. ഒരു സൂപ്പർ സ്റ്റാർ മൂവീ എന്നതിലുപരിയായി കോണ്ടന്റുകളെ മാത്രം സ്റ്റാറായി കണ്ട് ചെയ്ത രണ്ട് ഫിലിമുകളാണ് അത് രണ്ടും. സിനിമയെ അത്ര ആത്മാർത്ഥമായി കണ്ടതിന്റെ ഭാ​ഗമായിട്ട് കിട്ടിയ പ്രൊജക്ടാണ് ഇപ്പോൾ ചെയ്യുന്ന L360. അപ്പോഴും അതിനകത്ത് ഒരു സ്റ്റാർ എന്നതിലുപരി ഒരു ആക്ടറിനെ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഭാ​ഗങ്ങളുണ്ട് എന്ന് കണ്ടത് കൊണ്ടാണ് ആ സിനിമ ചെയ്യാൻ തയ്യാറായതും. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെക്കാൾ മോഹൻലാൽ എന്ന അഭിനേതാവിനെ ഉപയോ​ഗിക്കാൻ പറ്റും എന്നത് കൊണ്ടാണ് അത്. ലാൽ സാറിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളൊക്കെ സ്കോർ ചെയ്യാൻ പറ്റുന്ന അല്ലെങ്കിൽ അദ്ദേഹത്തിനൊപ്പം തന്നെ നിൽക്കാൻ പറ്റുന്ന ഒരു കംപ്ലീറ്റ് സിനിമ ഉണ്ടാക്കാൻ പറ്റും എന്ന തോന്നൽ വന്നത് കൊണ്ടാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്.

ഈ സിനിമയുടെ തുടക്കം മുതൽ ഞാൻ പറഞ്ഞിട്ടുള്ളത് എനിക്കൊരു വിഷനുണ്ട് ഈ സിനിമ എങ്ങനെയിരിക്കണം എന്നതിൽ അതിൽ നിങ്ങൾ എനിക്കൊപ്പം നിന്നാൽ മതി എന്നാണ്. ട്രസ്സ് ദ പ്രോസസ്സ് എന്നാണ്. അത് അങ്ങനെയാണ് കംപ്ലീറ്റ് ആവുന്നത് എങ്കിൽ തിരിച്ച് ഇറങ്ങുമ്പോൾ അല്ലെങ്കിൽ രാത്രിയിൽ റൂമിയിൽ പോയി കിടന്ന് ഉറങ്ങുമ്പോൾ നമുക്ക് ഭയങ്കരമായ സന്തോഷം കിട്ടും എന്ന്. ആ സന്തോഷത്തിന് വേണ്ടി പണിയെടുക്കുക എന്നാണ് എല്ലാവരോടും ഞാൻ പറഞ്ഞത്. അതിന്റെ ഒരു ഭാ​ഗമാണ് ലാൽ സാർ വീഡിയോയിൽ പറ‍ഞ്ഞതും. ഇത് വളരെ സന്തോഷമുള്ള ഒരു സിനിമയാണ് എന്ന് ലാൽ സാർ പറയുമ്പോൾ എല്ലാവരും ഞങ്ങളുടെ വിഷനൊപ്പം നിന്നു എന്നുള്ളതാണ് എനിക്ക് അതിൽ നിന്നും ഫീൽ ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in