'മോഹൻലാൽ-ശോഭന കെമിസ്ട്രിയാണ് 'തുടരും' എന്ന സിനിമയിലുള്ളത്, അതിനപ്പുറം ഊഹിച്ചുകൂട്ടുന്നത് പ്രേക്ഷകർക്ക് ബാധ്യതയാകും': തരുൺ മൂർത്തി

'മോഹൻലാൽ-ശോഭന കെമിസ്ട്രിയാണ് 'തുടരും' എന്ന സിനിമയിലുള്ളത്, അതിനപ്പുറം ഊഹിച്ചുകൂട്ടുന്നത് പ്രേക്ഷകർക്ക് ബാധ്യതയാകും': തരുൺ മൂർത്തി
Published on

വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ ഉണ്ടാകുന്ന കെമിസ്ട്രിയാണ് 'തുടരും' എന്ന ചിത്രത്തിലുണ്ടാകുക എന്ന് സംവിധായകൻ തരുൺ മൂർത്തി. തനിക്കേറ്റവും ഇഷ്ടമുള്ള രീതിയിൽ ലാലേട്ടനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ഈ സിനിമയിൽ നടക്കുന്ന ചെറിയ സംഭവങ്ങളുണ്ട്, അതിലൂടെ ഇന്നത്തെ ലാലേട്ടന്റെ രീതികൾ കടന്നു പോയാൽ എങ്ങനെയുണ്ടാകും എന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. അതിനപ്പുറം പ്രേക്ഷകർ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞു കൂട്ടുന്നതുമെല്ലാം പ്രേക്ഷകർക്ക് തന്നെ ബാധ്യതയാകാമെന്ന് സിനിമയുടെ സ്നീക്ക് പീക്കിലൂടെ തരുൺ മൂർത്തി പറഞ്ഞു.

ദേശിയ പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. മോഹൻലാലും ശോഭനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ടാക്സി ഡ്രൈവറുടെ കഥാപത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. വലിയ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലും ശോഭനയും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത്. സത്യൻ അന്തിക്കാട് വൈബിലുള്ള ചിത്രമാണ് 'തുടരും' എന്ന് തരുൺ മൂർത്തി നേരത്തെ തന്നെ പറഞ്ഞിരുന്നു.

തരുൺ മൂർത്തി പറഞ്ഞത്:

മോഹൻലാൽ എന്ന നടനെ വെച്ച് ഞാൻ ചെയ്യുന്ന എന്റെ സിനിമയാണ് 'തുടരും'. അതിൽ എനിക്കേറ്റവും ഇഷ്ടമുള്ള രീതിയിൽ ലാലേട്ടനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. എന്റെ വീടിനൊക്കെ അപ്പുറത്ത് കണ്ടിട്ടുള്ള ഒരു ടാക്സി ഡ്രൈവർ, അയാളുടെ കുടുംബം, ചുറ്റുമുള്ള കഥാപാത്രങ്ങൾ, കൂട്ടുകാർ, അയാളുടെ ജീവിതം എന്ന രീതിയിലാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. അവർക്ക് ഇഷ്ടപെടുന്ന കാര്യങ്ങൾ സിനിമയിലുണ്ടാകും. ഞങ്ങൾ എങ്ങനെയാണ് അത് സിനിമയിൽ തുന്നിക്കെട്ടിയിരിക്കുന്നത് എന്നറിയാൻ നിങ്ങൾ റിലീസ് വരെ കാത്തിരിക്കണം. ഈ സിനിമയിൽ നടക്കുന്ന ചെറിയ സംഭങ്ങളുണ്ട്, അതിലൂടെ ഇന്നത്തെ ലാലേട്ടന്റെ രീതികൾ കടന്നു പോയാൽ എങ്ങനെയുണ്ടാകും എന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. തലമുറകളുടെ നായകനായ മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ ഉണ്ടാകുന്ന ഒരു കെമിസ്ട്രി കാണാനാണ് ഞങ്ങൾ നിങ്ങളെ വിളിക്കുന്നത്. അതിനപ്പുറം നിങ്ങൾ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞു കൂട്ടുന്നതുമെല്ലാം നിങ്ങൾക്ക് തന്നെ ബാധ്യതയാകാം.

Related Stories

No stories found.
logo
The Cue
www.thecue.in