തീം മ്യൂസിക്കില്‍ നിന്ന് ഉണ്ടായ 'തീ മിന്നല്‍', അത് പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല: സുഷിന്‍ ശ്യാം

തീം മ്യൂസിക്കില്‍ നിന്ന് ഉണ്ടായ 'തീ മിന്നല്‍', അത് പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല: സുഷിന്‍ ശ്യാം

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ കേന്ദ്ര കഥാപാത്രമായ മിന്നല്‍ മുരളിയുടെ തീം സോങ്ങ് ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികള്‍ മാത്രമല്ല തീ മിന്നല്‍ എന്ന ഗാനം ഏറ്റെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ ജഡേജ തീ മിന്നല്‍ എന്ന പാട്ട് വെച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അത്തരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തീ മിന്നല്‍ എന്ന ഗാനം ഉണ്ടായതിനെ കുറിച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിന് ആയുള്ള ബിജിഎം ചെയ്യുന്നതിനാണ് സുഷിന്‍ മിന്നല്‍ മുരളി ടീമിലെത്തുന്നത്. എന്നാല്‍ സ്‌കോര്‍ ചെയ്യുന്നതിനിടയില്‍ സ്വാഭാവികമായി മിന്നല്‍ മുരളിയുടെ തീം സോങ്ങായ തീ മിന്നല്‍ ഉണ്ടാവുകയായിരുന്നു എന്നാണ് സുഷിന്‍ പറയുന്നത്.

സുഷിന്‍ ശ്യാം പറഞ്ഞത്:

തീ മിന്നല്‍ എന്ന പാട്ടിലെ വരികള്‍ക്ക് 80-90കളിലെ കണക്ഷന്‍ വേണമെന്നത് ബേസിലിന്റെ ഐഡിയയായിരുന്നു. ബാലരമയൊക്കെ പോലെ. ബേസില്‍ ലിറിസിസ്റ്റായി സംസാരിക്കുമ്പോള്‍ ഇങ്ങനത്തെ ഐഡിയ തന്നെയാണ് കൊടുത്തിരുന്നത്. അതില്‍ ഫസ്റ്റ് ഡ്രാഫ്റ്റ് തന്നെയായിരുന്നു തീ മിന്നല്‍. തീ മിന്നലിന് പകരം വേറൊന്നും കൂടി ഉണ്ടായിരുന്നു. പക്ഷെ കുറച്ച് കൂടെ തീ ഇരിക്കട്ടെ എന്ന് കരുതിയാണ് അത് അങ്ങനെ തന്നെ ഇറക്കിയത്. പിന്നെ ഈ പാട്ടിന് ഇത്രയധികം റീച്ച് കിട്ടുമെന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല. വയനാട്ടില്‍ ഇരുന്നാണ് ഞാന്‍ തീ മിന്നല്‍ കംപോസ് ചെയ്തത്. അന്ന് ഒരിക്കലും ഇത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

ഞാന്‍ ചെയ്ത രണ്ടാമത്തെ പീസായിരുന്നു തീ മിന്നല്‍. ആദ്യം ഷിബുവിന്റെ ലൗ തീമാണ് ചെയ്ത് അയച്ചത്. അപ്പോള്‍ എനിക്ക് ആദ്യം ബേസിലിന്റെ ടേസ്റ്റ് എന്താണെന്ന് അറിയണമല്ലോ. കാരണം ഞാന്‍ ബേസിലുമായി വേറെ സിനിമ ചെയ്തിട്ടില്ല. പക്ഷെ രണ്ടാമത്തെ സോങ്ങ് തന്നെ ബേസിലിന് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ ബാക്കിയെല്ലാം വളരെ എളുപ്പമായിരുന്നു. ഞാന്‍ ബിജിഎം ചെയ്യുന്നതിനാണ് വരുന്നത്. അത് ചെയ്താണ് തീ മിന്നല്‍ എന്ന തീം സോങ്ങിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in