സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ; നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നാർക്കോട്ടിക് ബ്യുറോയുടെ കുറ്റപത്രം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ; നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നാർക്കോട്ടിക് ബ്യുറോയുടെ കുറ്റപത്രം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്കെതിരെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗക് ചക്രബർത്തിയും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 11,700 പേജുള്ള കുറ്റപത്രമാണ് പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. 200 ഓളം സാക്ഷി മൊഴികളാണ് കുറ്റപത്രത്തിൽ ഉള്ളത്. കേസിന്റെ വിചാരണ തീയതി കോടതി പിന്നീട് അറിയിക്കും.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ; നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നാർക്കോട്ടിക് ബ്യുറോയുടെ കുറ്റപത്രം
ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ജൂണ്‍ 14 ന് ആണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയയുടെ ഇടപെടൽ ആത്മഹത്യക്ക് പിന്നിൽ ഉള്ളതായുള്ള വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുശാന്ത് സിംഗിന്റെ സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രബർത്തിയെ സെപ്റ്റംബര്‍ 8 നായിരുന്നു നാര്‍കോട്ടിക്‌സ്കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്തത്. കാമുകനായ സുശാന്തിന് വേണ്ടി മയക്കുമരുന്ന് തരപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. ബോളിവുഡിലെ ഡ്രഗ് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് നടിയെന്നും എന്‍സിബി ആരോപിച്ചിരുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ; നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നാർക്കോട്ടിക് ബ്യുറോയുടെ കുറ്റപത്രം
മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, സുശാന്തിന്റെ ജീവനക്കാര്‍ക്കും മോചനം

അറസ്റ്റിലായി ഒരു മാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയുള്ള ജാമ്യം റിയയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സഹോദരന്‍ ഷൗവികിന് ബോംബെ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. കൂടാതെ അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അനുമതിയില്ലാതെ വിദേശയാത്ര പാടില്ലെന്നും കോടതി നിഷ്കർഷിച്ചിരുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ ആണ് ഇപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in