മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, സുശാന്തിന്റെ ജീവനക്കാര്‍ക്കും മോചനം

മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, സുശാന്തിന്റെ ജീവനക്കാര്‍ക്കും മോചനം
Published on

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെയുള്ള ജാമ്യം. എന്നാല്‍ സഹോദരന്‍ ഷൗവികിന് ബോംബെ കോടതി ജാമ്യം നിഷേധിച്ചു. അതേസമയം സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കോടതി നടപടിയില്‍ സന്തോഷമുണ്ടെന് റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ വ്യക്തമാക്കി. സത്യം, നീതി എന്നിവ നടപ്പാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, സുശാന്തിന്റെ ജീവനക്കാര്‍ക്കും മോചനം
'പുരുഷാധിപത്യത്തെ തകര്‍ക്കാം', റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ്

ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. കൂടാതെ അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അനുമതിയില്ലാതെ വിദേശയാത്ര പാടില്ലെന്നും കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 8 നാണ് റിയയെ നാര്‍കോട്ടിക്‌സ്കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാമുകനായ സുശാന്തിന് വേണ്ടി മയക്കുമരുന്ന് തരപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. ബോളിവുഡിലെ ഡ്രഗ് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് നടിയെന്നും എന്‍സിബി ആരോപിച്ചിരുന്നു. വിവിധ ഏജന്‍സികളുടെ വേട്ടയ്ക്കിരയാവുകയാണ് താനും സഹോദരനുമെന്നും തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നുമായിരുന്നു റിയയുടെ വാദം. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് സുശാന്തിനെ പിന്‍തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും റിയ കോടതിയില്‍ വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in