സിനിമയിലെ ദിവസ വേതനക്കാരെ മറന്നില്ല, 10ലക്ഷം നൽകി സൂര്യയും കാർത്തിയും

സിനിമയിലെ ദിവസ വേതനക്കാരെ മറന്നില്ല, 10ലക്ഷം നൽകി സൂര്യയും കാർത്തിയും

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സിനിമാ ചിത്രീകരണമുള്‍പ്പടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കൈമാറിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.

സിനിമയിലെ ദിവസ വേതനക്കാരെ മറന്നില്ല, 10ലക്ഷം നൽകി സൂര്യയും കാർത്തിയും
കടകള്‍ തുറക്കുന്നത് 7 മുതല്‍ 5 വരെ; ഉത്തരവിലെ പിഴവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അസോസിയേഷനിലെ മറ്റ് അംഗങ്ങളുടെ കൂടി സുരക്ഷ കണക്കലെടുത്താണ് അടച്ചുപൂട്ടല്‍ തീരുമാനമെന്നും ഫെഫ്‌സി വ്യക്തമാക്കിയിരുന്നു. വലിയ നഷ്ടമുണ്ടാകും, പക്ഷെ ഈ വിഷയത്തില്‍ നമ്മളെല്ലാവരും ഒന്നിച്ചു നില്‍ക്കണം. മറ്റുള്ള എന്തിനേക്കാളും പ്രധാനം ജീവനക്കാരുടെ സുരക്ഷയാണ്. എല്ലാ നിര്‍മ്മാതാക്കളും ടെക്‌നീഷ്യന്‍സും ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ച് സഹകരിക്കണമെന്നും ഫെഫ്‌സി പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in