സുരേഷേട്ടനും സുമടീച്ചറും വിവാഹിതരാകുന്നു ; ആയിരം കണ്ണുമായുള്ള പ്രണയകഥ സ്പിന്‍ ഓഫ് ആകുന്നു

സുരേഷേട്ടനും സുമടീച്ചറും വിവാഹിതരാകുന്നു ; ആയിരം കണ്ണുമായുള്ള പ്രണയകഥ സ്പിന്‍ ഓഫ് ആകുന്നു

സുമലത ടീച്ചറും, സുരേഷേന്‍ കാവുംതാഴെയും വിവാഹിതരാകുന്നതിന്റെ ക്ഷണക്കത്ത് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ രാജേഷ് മാധവന്റെയും ചിത്ര നായരുടെയും കഥാപാത്രങ്ങളായിരുന്നു സുരേഷന്‍ കാവുംതാഴെയും സുമലത ടീച്ചറും. ഇരുവരും കേന്ദ്രകഥാപാത്രമാകുന്ന ചിത്രമൊരുക്കുകയാണ് ഇപ്പോള്‍ അതേ സംവിധായകന്‍. സ്പിന്‍ ഓഫ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

നേരത്തെ രാജേഷ് മാധവനും, ചിത്ര നായരും ഒരുമിച്ചഭിനയിച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ പ്രചാരണമാണോ, അവരുടെ കല്യാണമാണോ എന്ന സംശയങ്ങള്‍ ആളുകള്‍ കമെന്റ് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വിട്ട ക്ഷണക്കത്തില്‍ മെയ് 29-ന് പയ്യന്നൂര്‍ കോളേജില്‍ വച്ചാണ് ചടങ്ങ് എന്നാണ് പത്രികയിലുള്ളത്. സില്‍വര്‍ ബേ സ്റ്റുഡിയോസും, സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ പ്രധാനകഥാപാത്രത്തെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ തിരക്കഥയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെതായിരുന്നു. ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും നിര്‍വഹിച്ച ചിത്രം കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബൻ , ഷെറിൻ റേച്ചൽ എന്നിവർ സഹനിർമ്മാണം നിർവഹിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in