'ആദ്യാവസാനം വരെ ചിത്രമൊരു ചിരിയുത്സവം ആയിരുന്നു, എന്റെ ഫേവറേറ്റ് ആദിയാണ്' ; പ്രേമലുവിനെ പ്രശംസിച്ച് എസ് എസ് രാജമൗലി

'ആദ്യാവസാനം വരെ ചിത്രമൊരു ചിരിയുത്സവം ആയിരുന്നു, എന്റെ ഫേവറേറ്റ് ആദിയാണ്' ; പ്രേമലുവിനെ പ്രശംസിച്ച് എസ് എസ് രാജമൗലി

ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നസ്ലെൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ എസ് എസ് രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും മീം/യൗവന ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും എസ് എസ് രാജമൗലി എക്സിലൂടെ കുറിച്ചു. പ്രേമലു തെലുങ്കിൽ കൊണ്ടുവന്നതിൽ മകൻ കാർത്തികേയയെ അഭിനന്ദിച്ച രാജമൗലി തന്റെ ഫേവറൈറ്റ് കഥാപാത്രം ആദിയാണെന്നും എക്സിലൂടെ കുറിച്ചു.

എസ് എസ് രാജമൗലിയുടെ ട്വീറ്റിന്റെ പൂർണരൂപം :

കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നു. മീം/യൗവന ഭാഷ തികച്ചും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിൻ എനിക്ക് പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കി​ഡ്ഡിം​ഗ്.

ഇന്ന് രാവിലെയാണ് രാജമൗലി പ്രേമലു കാണാനായി തിയറ്ററിൽ എത്തിയത്. രാജമൗലിയുടെ മകനായ എസ് എസ് കാർത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ഇന്ന് റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in