നട്ടെല്ലും തന്റേടവും സ്‌ക്രീനിൽ മാത്രമേയുള്ളോ? കർഷക സമരത്തെക്കുറിച്ചുള്ള സൂപ്പർതാരങ്ങളുടെ മൗനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

നട്ടെല്ലും തന്റേടവും സ്‌ക്രീനിൽ മാത്രമേയുള്ളോ? കർഷക സമരത്തെക്കുറിച്ചുള്ള സൂപ്പർതാരങ്ങളുടെ മൗനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

രാജ്യാന്തര സെലിബ്രിറ്റികൾ കർഷക സമരത്തെ പിന്തുണച്ചിട്ടും മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഫേസ്ബുക് പോസ്റ്റുകൾക്കുള്ള കമന്റുകളിലൂടെയാണ് ആളുകൾ വിമർശനം ഉന്നയിച്ചത്. കർഷക സമരത്തക്കുറിച്ചുള്ള നടൻ സലിം കുമാറിന്റെ നിലപാടിനെ കണ്ടു പഠിക്കണം . സ്‌ക്രീനിൽ മാത്രമാണോ നട്ടെല്ലുള്ളത്? ഇഡിയെ ഭയന്നാണോ ഒന്നും മിണ്ടാതിരിക്കുന്നത്? ഇങ്ങനെയൊക്കെയാണ് താരങ്ങളുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ.

കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള നടൻ സലിം കുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രതിഷേധത്തിന് രാഷ്ട്ര, വര്‍ഗ, വര്‍ണ വരമ്പുകളില്ലെന്നും താന്‍ എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്നുമായിരുന്നു സലിം കുമാർ എഫ്ബി പോസ്റ്റിൽ പറഞ്ഞത്. അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അന്ന് അമേരിക്കയെ എല്ലാവരും വിമര്‍ശിച്ചു. ഇന്ത്യക്കാരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയായിരുന്നു. പിന്നെ കര്‍ഷക സമരത്തില്‍ അന്താരാഷ്ട്ര കലാകാരന്‍മാരും, ആക്റ്റിവിസ്റ്റുകളും പ്രതിഷേധിക്കുമ്പോള്‍ എന്താണ് ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് സലിം കുമാർ പോസ്റ്റിലൂടെ ഉന്നയിച്ചത്.

നടൻ ആദിൽ ഇബ്രാഹിം സലിം കുമാറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കർഷക സമരത്തിന് അനുകൂല നിലപാട് അറിയിച്ചിരുന്നു. അതെ സമയം കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാടുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദൻ ട്വീറ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in