"ആ അപകടത്തിന് മുമ്പ് വരെ മറ്റുള്ളവരുടെ അച്ഛനോ അമ്മയോ മരിക്കുന്നത് എനിക്ക് വെറും വാർത്ത മാത്രമായിരുന്നു"

"ആ അപകടത്തിന് മുമ്പ് വരെ മറ്റുള്ളവരുടെ അച്ഛനോ അമ്മയോ മരിക്കുന്നത് എനിക്ക് വെറും വാർത്ത മാത്രമായിരുന്നു"
Published on

തനിക്കും കുടുംബത്തിനും നടന്ന വാഹനാപകടത്തിന് നിമിഷങ്ങൾക്ക് ശേഷം റോഡിൽ കിടന്നുകൊണ്ട്, ആരെങ്കിലും തങ്ങളെ രക്ഷിക്കണേ എന്ന് പ്രാർഥിച്ചിരുന്നുവെന്ന് നടൻ ഷൈൻ ടോം ചാക്കോ. മറ്റുള്ളവരുടെ അച്ഛനോ അമ്മയോ മരിക്കുന്നത് തനിക്ക് വെറും വാർത്ത മാത്രമായിരുന്നു. വാഹനത്തിന്റെ മുന്നിലിരുന്ന അനിയൻ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവെന്നും ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍

വിത്ട്രോവൽ സിംറ്റംസിന്റെ ഭാ​ഗമായി രാത്രി എഴുന്നേറ്റ് ബിസ്കറ്റോ ഭക്ഷണമോ കഴിക്കുന്ന ശീലം ഉണ്ട്. ഇതിന് മുമ്പ് ആ സമയങ്ങളിൽ നമ്മൾ ചെയ്തിരുന്നത് സി​ഗരറ്റ് വലിയായിരുന്നു. അതിന് പകരമായി തുടങ്ങിയ ശീലമാണ് ബിസ്കറ്റ് കഴിക്കുന്നത്. ഞാൻ പുറകിലെ സീറ്റിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ഡാഡിയോട് ബിസ്കറ്റ് ചോദിക്കും. ഡാഡി രണ്ട് മൂന്ന് തവണ ബിസ്കറ്റ് തന്നു. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ വണ്ടി ഇടിച്ച് കിടക്കുകയാണ്. അതിന് ശേഷം ഡാഡിയായിട്ട് നമ്മൾ ആരും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല.

നേരത്തെ ആക്സിഡന്റ് എന്നുപറഞ്ഞാൽ കാഴ്ച മാത്രമായിരുന്നു. മറ്റുള്ളവരുടെ അച്ഛനോ അമ്മയോ മരിക്കുന്നത് എനിക്ക് വെറും വാർത്ത മാത്രമായിരുന്നു. ടിവിയിൽ കണ്ട ന്യൂസ് മാത്രമായിരുന്നു. ഞാൻ ശരിക്കും റോഡിൽ കിടന്ന് കരഞ്ഞു പോയിട്ടുണ്ട്, ആരെങ്കിലും വന്ന് ഹെൽപ്പ് ചെയ്യണേ, ഹോസ്പിറ്റലിൽ എത്തിക്കണേ എന്ന് പറഞ്ഞുകൊണ്ട്. അനിയൻ എഴുന്നേറ്റ് നടക്കുകയായിരുന്നു. അവൻ വണ്ടിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ, ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. അവനാണ് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത്. ബാക്കിയെല്ലാം നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.. ഷൈൻ ടോം ചാക്കോ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in