'അവര്‍ സൂപ്പര്‍ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല'; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഷമ്മി തിലകന്‍

'അവര്‍ സൂപ്പര്‍ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല'; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഷമ്മി തിലകന്‍

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. നടന്‍ ജയന്റെ ഓര്‍മ്മദിനത്തില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതില്‍ ഷമ്മി തിലകനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ സ്റ്റാറായി കാണുന്നില്ലേയെന്ന ചോദ്യത്തിനാണ് അവര്‍ സൂപ്പര്‍ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ കമന്റ് ചെയ്തത്.

ഷമ്മി തിലകന്റെ കമന്റിനെതിരെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാകാമെങ്കിലും സത്യത്തെ മൂടിവെയ്്ക്കാനാകില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. ജയനും മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും കമന്റ് ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താന്‍ എങ്ങുമെത്താതെ പോയതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും തങ്ങളേക്കാള്‍ വളരാന്‍ ആരെയും അവര് അനുവദിക്കില്ലെന്നുമുള്ള നടന്‍ ദേവന്റെ ആരോപണവും കമന്റായി ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in