ബ്ലാക്ക് വിഡോ ആകാന്‍ ഇനിയില്ല ; മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചു വരാനില്ലെന്ന് സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍

ബ്ലാക്ക് വിഡോ ആകാന്‍ ഇനിയില്ല ; മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചു വരാനില്ലെന്ന് സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഇനി തിരിച്ചു വരാന്‍ ഉദ്ദേശമില്ലെന്ന് നടി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. അവന്‍ജെഴ്‌സില്‍ അഭിനയിച്ചത് വളരെ രസകരവും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലും ആയിരുന്നു എന്നാല്‍ ആ ചാപ്റ്റര്‍ അവസാനിച്ചിരിക്കുന്നു, താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും നടി പറഞ്ഞു. ദി ഗൂപ് പോഡ്കാസ്റ്റില്‍ നടി മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സില്‍ സഹ അഭിനേത്രിയായിരുന്ന ഗ്വിനെത്ത് പാല്‍ട്രോയോട് സംസാരിക്കുകയായിരുന്നു സ്‌കാര്‍ലെറ്റ്.

ഓരോ തവണ ഷൂട്ടിങ്ങിനു പോകുമ്പോഴും എല്ലാവരും ജീവിതത്തിലെ ഓരോ സാഹചര്യങ്ങളില്‍ ആയിരിക്കും. ചിലര്‍ക്ക് കുട്ടിയുണ്ടാവും ചിലര്‍ വിവാഹം കഴിക്കും, അല്ലെങ്കില്‍ വിവാഹമോചനം, അല്ലെങ്കില്‍ പുനര്‍വിവാഹം. ഒരു പതിറ്റാണ്ടിനിപ്പുറം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതും ഒരു അതുല്യമായ എക്‌സ്പീരിയന്‍സ് ആണെന്നും സ്‌കാര്‍ലെറ്റ് പറഞ്ഞു.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒന്‍പത് സിനിമകളില്‍ സ്‌കാര്‍ലെറ്റ് ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിട്ടുണ്ട്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ നടാഷ എന്ന കഥാപാത്രം കൊല്ലപ്പെടുന്നുണ്ട്. എന്നിരുന്നാലും മാര്‍വല്‍ യുണിവേഴ്‌സില്‍ എപ്പോഴും ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ട്. ബ്ലാക്ക് വിഡോ എന്ന മാര്‍വെല്‍ ചിത്രത്തിലാണ് സ്‌കാര്‍ലെറ്റ് അവസാനമായി നടാഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ബ്ലാക്ക് വിഡോ പോലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമായ ഹോക്ക് ഐ കേന്ദ്രകഥാപാത്രമായി വെബ് സീരീസ് ഡിസ്‌നി പ്ലസില്‍ ഒരുക്കിയിരുന്നു. നടാഷയുടെ പുതിയ പരാമര്‍ശത്തോടെ ഇനി ഹോക്ക് ഐ വെബ് സീരീസിലോ, അതോ മറ്റ് സിനിമകളിലോ സീരീസുകളിലോ ഒന്നും തന്നെ താരം ഉണ്ടാവില്ലെന്ന് കണക്കാക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in